---
title: "'സ്മാർട്ട് സ്റ്റാർട്ട്' പ്ലാൻ; 51 രൂപയ്ക്ക് 28 ദിവസം അൺലിമിറ്റഡ് കോളും ദിവസേന 2 ജിബി ഡേറ്റയും, ഓഫർ ജൂൺ 30 വരെ"
english_title: "BSNL, 'Smart Start' plan, unlimited calls and data"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366556/bsnl-smart-start-plan-unlimited-calls-and-data"
published_at: "2026-06-17T14:38:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a326498567d8_16.jpg"
keywords: ["Latest News", "BSNL", "Unlimited Calls And Data", "Offer"]
---

# 'സ്മാർട്ട് സ്റ്റാർട്ട്' പ്ലാൻ; 51 രൂപയ്ക്ക് 28 ദിവസം അൺലിമിറ്റഡ് കോളും ദിവസേന 2 ജിബി ഡേറ്റയും, ഓഫർ ജൂൺ 30 വരെ

> **Lead Summary:** **ന്യൂഡൽഹി: [**ടെലികോം വിപണിയിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ). 'സ്മാർട്ട് സ്റ്റാർട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പ്ലാൻ വഴി വെറും 51 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

## Article Content

**ന്യൂഡൽഹി: [**ടെലികോം വിപണിയിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ). 'സ്മാർട്ട് സ്റ്റാർട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പ്ലാൻ വഴി വെറും 51 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ ഓഫർ മെയ് 22 മുതൽ ജൂൺ 30 വരെ മാത്രമാണ് ലഭ്യമാകുക. ഈ ഓഫർ പ്രകാരം 51 രൂപ റീചാർജ് ചെയ്യുന്ന പുതിയ വരിക്കാർക്ക് ദിവസേന 2 ജിബി ഡേറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്.എം.എസ് എന്നിവ ലഭിക്കും.

കൂടാതെ, ഈ പ്ലാനിനൊപ്പം സൗജന്യമായി ബി.എസ്.എൻ.എൽ സിം കാർഡും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള ബി.എസ്.എൻ.എൽ വരിക്കാർക്ക് ഈ ഓഫർ ലഭ്യമല്ല. പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഈ പ്ലാൻ കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന പുതിയ വരിക്കാർക്ക് ഏറെ പ്രയോജനകരമാണ്.

നേരത്തെ പുതിയ ഉപഭോക്താക്കൾക്കായി 1 രൂപയുടെ ഫസ്റ്റ് റീചാർജ് കൂപ്പൺ (FRC) വഴി ബി.എസ്.എൻ.എൽ സമാനമായ ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366556/bsnl-smart-start-plan-unlimited-calls-and-data)