---
title: "ലോകകപ്പ് സ്വപ്നവുമായി ക്രിസ്റ്റ്യാനോയും സംഘവും; കോംഗോയ്‌ക്കെതിരെ പോർച്ചുഗൽ ഇന്നിറങ്ങും"
english_title: "Congo Portugal match, FIFA WORLD CUP 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366535/congo-portugal-match-fifa-world-cip-2026"
published_at: "2026-06-17T13:02:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a324e139adc0_PORTUGAL.jpg"
keywords: ["Latest News", "Sports", "Congo Portugal Match", "FIFA WORLD CUP 2026"]
---

# ലോകകപ്പ് സ്വപ്നവുമായി ക്രിസ്റ്റ്യാനോയും സംഘവും; കോംഗോയ്‌ക്കെതിരെ പോർച്ചുഗൽ ഇന്നിറങ്ങും

> **Lead Summary:** **ഹൂസ്റ്റൺ: [**ലോകകപ്പ് ഫുട്‌ബോൾ പോരാട്ടത്തിൽ കിരീടപ്രതീക്ഷയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ രാത്രി 10:30-ന് നടക്കുന്ന ഗ്രൂപ്പ് കെ മത്സരത്തിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

## Article Content

**ഹൂസ്റ്റൺ: [**ലോകകപ്പ് ഫുട്‌ബോൾ പോരാട്ടത്തിൽ കിരീടപ്രതീക്ഷയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ രാത്രി 10:30-ന് നടക്കുന്ന ഗ്രൂപ്പ് കെ മത്സരത്തിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.

റൊണാൾഡോയുടെ കരിയറിലെ ആറാം ലോകകപ്പ് എന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്. പ്രായം വെല്ലുവിളിയാണെങ്കിലും റൊണാൾഡോയിൽ ഇപ്പോഴും ഒരു വലിയ നേട്ടത്തിനായുള്ള വീര്യം ബാക്കിയുണ്ടെന്നാണ് ഫുട്‌ബോൾ ലോകത്തിന്റെ വിലയിരുത്തൽ.

ദുർബലരായ കോംഗോക്കെതിരെ കളിക്കുന്നത് പോർച്ചുഗലിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, ചെറിയ ടീമുകളുടെ അപ്രതീക്ഷിത പ്രകടനങ്ങൾ ഈ ലോകകപ്പിൽ കണ്ടുവരുന്നതിനാൽ അതീവ ജാഗ്രതയോടെയാകും പോർച്ചുഗൽ കളിക്കുക. ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ മധ്യനിരയാണ്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റിഞ്ഞ, ജാവോ നെവെസ് എന്നിവരടങ്ങുന്ന മധ്യനിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ചതാണ്.

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ ജേതാക്കളാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വിറ്റിഞ്ഞയും ജാവോ നെവെസും മികച്ച ഫോമിലാണ്. ഈ സീസണിൽ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ബ്രൂണോ ഫെർണാണ്ടസിന്റെ സാന്നിധ്യം ടീമിന് കൂടുതൽ കരുത്ത് നൽകുന്നു.

ഒപ്പം ബെർണാർഡോ സിൽവയുടെ വിന്നിങ് മെന്റാലിറ്റിയും ടീമിന് മുതൽക്കൂട്ടാകും. ഫുൾ ബാക്ക് നുനോ മെൻഡസിന്റെ വരവും പ്രതിരോധനിരയ്ക്ക് കരുത്തേകുന്നു. റൊണാൾഡോയ്ക്ക് മികച്ച പന്തുകൾ നൽകാൻ സഹതാരങ്ങൾക്കായാൽ ഇത്തവണ പോർച്ചുഗൽ വലിയ മുന്നേറ്റം നടത്തുമെന്നുറപ്പാണ്.

ആരാധകർ വലിയ പ്രതീക്ഷയിലാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും പ്രകടനത്തെ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366535/congo-portugal-match-fifa-world-cip-2026)