---
title: "നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പോലീസ് മേധാവിക്കും ശിശുവികസന വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്"
english_title: "Murder of a one and a half year old boy in Nedumangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366532/murder-of-a-one-and-a-half-year-old-boy-in-nedumangad"
published_at: "2026-06-17T12:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a324c4551b1c_11.jpg"
keywords: ["Latest News", "Thiruvanandapuram", "Nedumangad Murder"]
---

# നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പോലീസ് മേധാവിക്കും ശിശുവികസന വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്

> **Lead Summary:** **തിരുവനന്തപുരം: [ **നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഈ വിഷയം നേരിട്ട് പരിഗണിക്കും.

## Article Content

**തിരുവനന്തപുരം: [ **നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഈ വിഷയം നേരിട്ട് പരിഗണിക്കും.

സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ-ശിശുവികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ മെയ് 26-നാണ് കരിക്കുഴിയിലെ വാടക വീട്ടിൽ വെച്ച് അഖിലയുടെ മകൻ അർഷിദ് രണ്ടാനച്ഛന്റെ മർദനമേറ്റ് മരിച്ചത്.

രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും അമ്മ അഖില അത് തടയാൻ ശ്രമിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവർക്ക് ഒന്നിച്ച് ജീവിക്കാൻ കുഞ്ഞ് തടസ്സമാണെന്നാരോപിച്ചായിരുന്നു ക്രൂരകൃത്യം.

ആദ്യം കുട്ടി പടിയിൽ നിന്ന് വീണതാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. അറസ്റ്റിലായ അഷ്കറിനെതിരെ എസ്.സി/എസ്.ടി വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.

കുട്ടിയുടെ ശരീരത്തിൽ 91-ഓളം മുറിവുകളും ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തലയിലേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്.

ഇതിനിടെ, കുട്ടിയുടെ കൈ ഒടിഞ്ഞ വിവരം അറിഞ്ഞിട്ടും അനാസ്ഥ കാണിച്ച താൽക്കാലിക ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366532/murder-of-a-one-and-a-half-year-old-boy-in-nedumangad)