---
title: "പിഎം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് വി.ഡി. സതീശൻ"
english_title: "Kerala to continue in PM SHRI scheme, VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366524/kerala-to-continue-in-pm-shri-scheme-vd-satheesan"
published_at: "2026-06-17T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a324503486ee_Kerala_to_continue_in_PM_SHRI_scheme,_VD_Satheesan.jpg"
keywords: ["Latest News", "PM SHRI Scheme", "VD Satheesan"]
---

# പിഎം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് വി.ഡി. സതീശൻ

> **Lead Summary:** തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഇളവുകൾ കേന്ദ്രത്തോട് തേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഇളവുകൾ കേന്ദ്രത്തോട് തേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു. ഇടത് സർക്കാർ ഒപ്പിട്ടിരുന്നു. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിയിൽ നിന്ന് പിൻമാറാൻ മുൻ സര്‍ക്കാര്‍ കത്ത് നൽകിയിട്ടില്ല.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി ഡി സതീശൻ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രി ആയിരിക്കേ 4 വിസിമാര്‍ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് വി ഡി സതീശൻ പറഞ്ഞു. അന്ന് ഒന്നും പിണറായി മിണ്ടിയില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. സര്‍ക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയുടെ ഒറ്റ ഓര്‍ഡിനറി ബസ് പോലും സിറ്റി ബസ് ആക്കിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366524/kerala-to-continue-in-pm-shri-scheme-vd-satheesan)