---
title: " 'ജീവനെടുത്ത തർക്കം' പറവൂരിൽ ബസ് ജീവനക്കാരുടെ അടിപിടി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു"
english_title: "Driver dies after being beaten up by bus staff in Paravur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366504/driver-dies-after-being-beaten-up-by-bus-staff-in-paravur"
published_at: "2026-06-17T11:29:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0af03283a21_bus.jpg"
keywords: ["LATEST NEWS", "Driver dies", "Paravur", "Time manage"]
---

#  'ജീവനെടുത്ത തർക്കം' പറവൂരിൽ ബസ് ജീവനക്കാരുടെ അടിപിടി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

> **Lead Summary:** കൊച്ചി: **[** എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം.കളമശ്ശേരി മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .

## Article Content

കൊച്ചി: **[** എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം.കളമശ്ശേരി മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .

ബസുകളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം. സംഭവത്തിൽ ചെറായി സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366504/driver-dies-after-being-beaten-up-by-bus-staff-in-paravur)