---
title: "യു.ജി.സി നെറ്റ് 2026 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു"
english_title: "UGC NET 2026 Admit Card Published"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366498/ugc-net-2026-admit-card-published"
published_at: "2026-06-17T11:13:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a323616e2b99_xereg.jpg"
keywords: ["latest news", "UGC NET 2026", "Admit Card", "NET EXAM"]
---

# യു.ജി.സി നെറ്റ് 2026 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

> **Lead Summary:** **[** നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജൂൺ 22 മുതൽ ജൂൺ 30 വരെ നടക്കുന്ന വിവിധ പരീക്ഷകൾക്കുള്ള ഹാൾ ടിക്കറ്റുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

## Article Content

**[** നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജൂൺ 22 മുതൽ ജൂൺ 30 വരെ നടക്കുന്ന വിവിധ പരീക്ഷകൾക്കുള്ള ഹാൾ ടിക്കറ്റുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

ജൂൺ 22, 23, 24, 25, 29, 30 എന്നീ തിയതികളിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) ദിവസേന രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുക.

**പരീക്ഷാ സമയം**

ഒന്നാം ഷിഫ്റ്റ്: രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ.

രണ്ടാം ഷിഫ്റ്റ്: ഉച്ചയ്ക്ക് ശേഷം 3:00 മണി മുതൽ വൈകുന്നേരം 6:00 മണി വരെ.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

യു.ജി.സി നെറ്റിന്റെ ഔദ്യോഗിക പോർട്ടലായ ugcnet.nta.nic.in സന്ദർശിക്കുക.

ഹോംപേജിലെ 'UGC NET Admit Card 2026' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനന തിയതിയും (Date of Birth) നൽകി ലോഗിൻ ചെയ്യുക.

വിവരങ്ങൾ സബ്മിറ്റ് ചെയ്യുന്നതോടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ശേഷം അതിലെ പേര്, ഫോട്ടോ, പരീക്ഷാ തിയതി, ഷിഫ്റ്റ് സമയം, പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം എന്നിവ കൃത്യമാണോ എന്ന് പരിശോധിക്കുക.

പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ടിനൊപ്പം സർക്കാർ അംഗീകൃതമായ ഏതെങ്കിലും ഒരു അസ്സൽ ഫോട്ടോ ഐഡന്റിറ്റി കാർഡും (Aadhar, Driving License, Voter ID തുടങ്ങിയവ) നിർബന്ധമായും കയ്യിൽ കരുതണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366498/ugc-net-2026-admit-card-published)