---
title: "പ്രിയദർശിനി സൗജന്യ യാത്ര വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി; പത്തനാപുരം കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ! "
english_title: "Priyadarshini free ride records collection at Pathanapuram depot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366488/priyadarshini-free-ride-records-collection-at-pathanapuram-depot"
published_at: "2026-06-17T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f5243af1ed_Priyadarshini_Scheme.jpg"
keywords: ["latest news", "Pathanapuram depot", "Priyadarshini", "free travel"]
---

# പ്രിയദർശിനി സൗജന്യ യാത്ര വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി; പത്തനാപുരം കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ! 

> **Lead Summary:** പത്തനാപുരം : **[**കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതി ആരംഭിച്ചതോടെ പത്തനാപുരം ഡിപ്പോയിൽ റെക്കോർഡ് കളക്ഷൻ. സൗജന്യ ടിക്കറ്റ് നൽകുന്നതോടെ വരുമാനം കുത്തനെ ഇടിയുമെന്ന ആശങ്കകൾ അസ്ഥാനത്താക്കിക്കൊണ്ടാണ് ആദ്യ ദിവസമായ തിങ്കളാഴ്ച മാത്രം ഡിപ്പോ 12,37,726 രൂപയുടെ റെക്കോർഡ് കളക്ഷൻ നേടിയത്.

## Article Content

പത്തനാപുരം : **[**കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി സൗജന്യ യാത്ര' പദ്ധതി ആരംഭിച്ചതോടെ പത്തനാപുരം ഡിപ്പോയിൽ റെക്കോർഡ് കളക്ഷൻ. സൗജന്യ ടിക്കറ്റ് നൽകുന്നതോടെ വരുമാനം കുത്തനെ ഇടിയുമെന്ന ആശങ്കകൾ അസ്ഥാനത്താക്കിക്കൊണ്ടാണ് ആദ്യ ദിവസമായ തിങ്കളാഴ്ച മാത്രം ഡിപ്പോ 12,37,726 രൂപയുടെ റെക്കോർഡ് കളക്ഷൻ നേടിയത്.

ആകെ കളക്ഷൻ: 12,37,726 രൂപ (സാധാരണ തിങ്കളാഴ്ചകളേക്കാൾ വലിയ വർദ്ധനവ്). സർവീസ് നടത്തിയ 51 ഓർഡിനറി ബസുകളിൽ നിന്ന് മാത്രം 6,04,557 രൂപ ലഭിച്ചു. ആകെ 33,621 പേർ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തതിൽ 15,989 പേരും പ്രിയദർശിനി ഫ്രീ ടിക്കറ്റ്  ഉപയോഗിച്ച വനിതകളായിരുന്നു.

സ്ത്രീകൾക്ക് നൽകിയ 'സീറോ ടിക്കറ്റുകളുടെ' യഥാർത്ഥ യാത്രാമൂല്യം  2,70,699 രൂപയാണ്. (യാത്രക്കാർക്ക് സൗജന്യമാണെങ്കിലും അവർ സഞ്ചരിക്കുന്ന ദൂരത്തിന്റെ തുക ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തുന്നുണ്ട്).

സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കരുതിയിരുന്ന ഡിപ്പോകളിൽ ഒന്നായിരുന്നു പത്തനാപുരം. എന്നാൽ പദ്ധതി വന്നതോടെ പുരുഷന്മാർ ഉൾപ്പെടെയുള്ളവർ കുടുംബസമേതം യാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാൻ തുടങ്ങി. ഇതാണ് കളക്ഷൻ ഉയരാൻ കാരണമായത്. വരും ദിവസങ്ങളിലും ഇതേ ജനപങ്കാളിത്തം തുടർന്നാൽ കെ.എസ്.ആർ.ടി.സിക്ക് വലിയ നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366488/priyadarshini-free-ride-records-collection-at-pathanapuram-depot)