---
title: "'അതെ ഞങ്ങൾ ഫേമസായ ജോഡിയാണ്' മോദി-മെലോനി കോംബോ! മോദിയെ കണ്ടപ്പോൾ മെലോനിയുടെ രസകരമായ കൗണ്ടർ"
english_title: "Meloni's funny counter when he met Modi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366482/melonis-funny-counter-when-he-met-modi"
published_at: "2026-06-17T10:34:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a322b25646a0_vfghfg.jpg"
keywords: ["latest news", "melody", "modi", "india", "Meloni'"]
---

# 'അതെ ഞങ്ങൾ ഫേമസായ ജോഡിയാണ്' മോദി-മെലോനി കോംബോ! മോദിയെ കണ്ടപ്പോൾ മെലോനിയുടെ രസകരമായ കൗണ്ടർ

> **Lead Summary:** **[** ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നു. ലോകനേതാക്കൾ ഒഫീഷ്യൽ ഗ്രൂപ്പ് ഫോട്ടോയ്ക്കായി ഒത്തുകൂടിയപ്പോഴായിരുന്നു ഇരുവരുടെയും ഈ സൗഹൃദ സംഭാഷണം.

## Article Content

**[** ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നു. ലോകനേതാക്കൾ ഒഫീഷ്യൽ ഗ്രൂപ്പ് ഫോട്ടോയ്ക്കായി ഒത്തുകൂടിയപ്പോഴായിരുന്നു ഇരുവരുടെയും ഈ സൗഹൃദ സംഭാഷണം.

> നേതാക്കളുടെ നിരയിലേക്ക് എത്തിയ പ്രധാനമന്ത്രി മോദിയെ "വീണ്ടും കണ്ടതിൽ സന്തോഷം" എന്ന് പറഞ്ഞാണ് മെലോനി സ്വീകരിച്ചത്. തുടർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചപ്പോൾ, "അതെ, നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്തമായ ജോഡിയാണ്" എന്ന് ചിരിച്ചുകൊണ്ട് മെലോനി മറുപടി നൽകി.

ഇരുനേതാക്കളുടെയും പേരുകൾ ചേർത്തുവെച്ച് സോഷ്യൽ മീഡിയ രൂപം നൽകിയ '#Melodi' എന്ന ഹാഷ്‌ടാഗ് ഇന്റർനെറ്റിൽ വൻ ഹിറ്റാണ്.

> 2023 നവംബറിൽ ദുബായിൽ നടന്ന കോപ്28 (COP28) ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി "Good friends at COP28 #Melodi" എന്ന അടിക്കുറിപ്പോടെ മെലോനി പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് ആരംഭിച്ചത്.

 കഴിഞ്ഞ മാസം മോദി റോം സന്ദർശിച്ചപ്പോൾ ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 'പാർലെയുടെ മെലഡി' ചോക്ലേറ്റ് പാക്കറ്റ് മെലോനിക്ക് സമ്മാനമായി നൽകിയിരുന്നു. ഈ വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്.

ജി-7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, മെലോനിയുമായുള്ള ഈ സൌഹൃദ നിമിഷങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ലൈക്കുകളും വ്യൂസും വാരിക്കൂട്ടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366482/melonis-funny-counter-when-he-met-modi)