---
title: "ഹരിപ്പാടിൽ സ്കൂൾ ഓഫീസ് അലമാരകൾ കുത്തിപ്പൊളിച്ചു; ട്രഷറിയിൽ അടയ്ക്കാനിരുന്ന പണവുമായി മോഷ്ടാക്കൾ കടന്നു"
english_title: "School office broken into, money stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366481/school-office-broken-into-money-stolen-"
published_at: "2026-06-17T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a322a4ecc170_School_office_broken_into,_money_stolen.jpg"
keywords: ["Latest News", "School Theft", "Haripad", "Haripad Police"]
---

# ഹരിപ്പാടിൽ സ്കൂൾ ഓഫീസ് അലമാരകൾ കുത്തിപ്പൊളിച്ചു; ട്രഷറിയിൽ അടയ്ക്കാനിരുന്ന പണവുമായി മോഷ്ടാക്കൾ കടന്നു

> **Lead Summary:** ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യു.പി സ്കൂളിൽ മോഷണം. ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

## Article Content

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യു.പി സ്കൂളിൽ മോഷണം. ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

ചൊവ്വ രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കുഭാ​ഗത്തുള്ള ‌‌‌മുറിയിലെ രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെയാകാം മോഷണം നടന്നതെന്നാണ് കരുതുന്നത്. ഹെഡ്മിസ്ട്രസ് കെ രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്കൂളിലെത്തി തെളിവുകൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366481/school-office-broken-into-money-stolen-)