---
title: "ആശ്വാസം! തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില കുറഞ്ഞു; സംസ്ഥാനത്തെ ഇന്നത്തെ വിപണി നിരക്ക് ഇങ്ങനെ"
english_title: "Today's gold price, gold price decreased"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366480/todays-gold-price-gold-price-decreased"
published_at: "2026-06-17T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a1ad66ade_gold.jpg"
keywords: ["Latest News", "Gold Rate", "Today"]
---

# ആശ്വാസം! തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില കുറഞ്ഞു; സംസ്ഥാനത്തെ ഇന്നത്തെ വിപണി നിരക്ക് ഇങ്ങനെ

> **Lead Summary:** **തിരുവനന്തപുരം: [https://www.truevisionnews.com/ ]**കേരളത്തിൽ സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 25 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 200 രൂപയുമാണ് കുറഞ്ഞത്.

## Article Content

**തിരുവനന്തപുരം: [https://www.truevisionnews.com/ ]**കേരളത്തിൽ സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 25 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 200 രൂപയുമാണ് കുറഞ്ഞത്.

ഇതനുസരിച്ച് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 13,850 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 1,10,800 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,11,000 രൂപയായിരുന്നു വില.

അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു ഗ്രാം വെള്ളിക്ക് 265 രൂപയും 10 ഗ്രാമിന് 2,650 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ജൂൺ മാസത്തിലെ സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ താഴെ പറയുന്നതാണ്:

*ജൂൺ 1 - 3: 1,14,560 രൂപ*

*ജൂൺ 4: 1,14,480 രൂപ*

*ജൂൺ 5 - 7: 1,14,200 രൂപ*

*ജൂൺ 8: 1,11,240 രൂപ*

*ജൂൺ 9: 1,12,320 രൂപ*

*ജൂൺ 11: 1,06,800 രൂപ*

*ജൂൺ 12: 1,08,960 രൂപ*

*ജൂൺ 13 - 14: 1,09,320 രൂപ*

*ജൂൺ 15: 1,11,120 രൂപ*

*ജൂൺ 16: 1,11,000 രൂപ*

*ജൂൺ 17: 1,10,800 രൂപ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366480/todays-gold-price-gold-price-decreased)