---
title: "തിരൂരിൽ സെൻട്രൽ ജങ്ഷനിലെ ട്രാൻസ്‌ഫോർമറിൽ തീപിടുത്തം; വൻദുരന്തം ഒഴിവായി"
english_title: "Fire breaks out in transformer in Tirur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366476/fire-breaks-out-in-transformer-in-tirur"
published_at: "2026-06-17T10:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3225e2903f7_FIRE.jpg"
keywords: ["Latest News", "Thirur", "Malappuram", "Fire"]
---

# തിരൂരിൽ സെൻട്രൽ ജങ്ഷനിലെ ട്രാൻസ്‌ഫോർമറിൽ തീപിടുത്തം; വൻദുരന്തം ഒഴിവായി

> **Lead Summary:** **തിരൂർ:[ https://www.truevisionnews.com/ ]**സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ട്രാൻസ്‌ഫോർമറിൽ തീപിടുത്തമുണ്ടായി. ജനത്തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമറിൽനിന്ന് പുകയും തീയും ഉയരുന്നത് കണ്ട വഴിയാത്രക്കാർ കാണിച്ച സമയോചിതമായ ഇടപെടൽ ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

## Article Content

**തിരൂർ:[ https://www.truevisionnews.com/ ]**സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ട്രാൻസ്‌ഫോർമറിൽ തീപിടുത്തമുണ്ടായി. ജനത്തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമറിൽനിന്ന് പുകയും തീയും ഉയരുന്നത് കണ്ട വഴിയാത്രക്കാർ കാണിച്ച സമയോചിതമായ ഇടപെടൽ ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

സംഭവസ്ഥലത്തിന് സമീപം നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിച്ചു. യാത്രക്കാർ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടൻ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ഫയർ റെസ്ക്യൂ ഓഫീസർമാരായ ഗിരീഷ്, രതീഷ്, അമൽ, ഡ്രൈവർ സന്ദീപ്, ഹോംഗാർഡ് മുരളി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഇതിനുശേഷം കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ട്രാൻസ്‌ഫോർമറിൽ പരിശോധനകൾ നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366476/fire-breaks-out-in-transformer-in-tirur)