---
title: "ബീച്ചിൽ ഉറങ്ങുന്നതിനിടെ തിരയിൽപ്പെട്ടു, സുഹൃത്തുക്കളായ രണ്ട് യുവതികൾക്ക് യുഎസിൽ ദാരുണാന്ത്യം"
english_title: "Two Indian-origin women die after being swept away by strong waves while sleeping on the beach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366475/two-indian-origin-women-die-after-being-swept-away-by-strong-waves-while-sleeping-on-the-beach"
published_at: "2026-06-17T10:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32236dc753b_beach_death.jpg"
keywords: ["Latest News", "Beach Waves", "Death", "US"]
---

# ബീച്ചിൽ ഉറങ്ങുന്നതിനിടെ തിരയിൽപ്പെട്ടു, സുഹൃത്തുക്കളായ രണ്ട് യുവതികൾക്ക് യുഎസിൽ ദാരുണാന്ത്യം

> **Lead Summary:** **ന്യൂയോർക്ക് : ** ബീച്ചിൽ ഉറങ്ങുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.

## Article Content

**ന്യൂയോർക്ക് : ** ബീച്ചിൽ ഉറങ്ങുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.

ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചിൽ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും ജീവനോടെ പുറത്തെടുത്തു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366475/two-indian-origin-women-die-after-being-swept-away-by-strong-waves-while-sleeping-on-the-beach)