---
title: "യൂട്യൂബ് നോക്കി വ്യാജ 500 രൂപ നോട്ടുകൾ നിർമിച്ചു; തെലങ്കാനയിൽ ദമ്പതികൾ പോലീസ് പിടിയിൽ"
english_title: "Couple arrested in Telangana for making fake currency notes watching YouTube"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366474/couple-arrested-in-telangana-for-making-fake-currency-notes-watching-youtube-"
published_at: "2026-06-17T10:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32242003dd2_Telangana_for_making_fake_currency.jpg"
keywords: ["Latest News", "Fake Currency", "Telangana", "Couple Arrested"]
---

# യൂട്യൂബ് നോക്കി വ്യാജ 500 രൂപ നോട്ടുകൾ നിർമിച്ചു; തെലങ്കാനയിൽ ദമ്പതികൾ പോലീസ് പിടിയിൽ

> **Lead Summary:** ഹൈദരാബാദ്: യൂട്യൂബ് നോക്കി വ്യാജ 500 രൂപ നോട്ടുകൾ നിർമിച്ച് വിതരണം ചെയ്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം. രാജു എന്ന ബെസവാഡ രാജീവ് , ഭാര്യ ദുർഗം പവാനി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകളും, ഇത് നിർമിക്കാൻ ഉപയോഗിച്ച പ്രിന്റർ, സ്കാനർ, പ്രത്യേക തരം പേപ്പറുകൾ ഉൾപ്പെടെയുള്ള സാമഗ്രികളും പോലീസ് കണ്ടെടുത്തു. പാൽ വ്യാപാരിയായ അവുല കിരൺ എന്നയാൾക്ക് ദമ്പതികൾ നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കള്ളനോട്ട് നിർമാണ റാക്കറ്റ് വെളിച്ചത്തുവന്നത്.

## Article Content

ഹൈദരാബാദ്: യൂട്യൂബ് നോക്കി വ്യാജ 500 രൂപ നോട്ടുകൾ നിർമിച്ച് വിതരണം ചെയ്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം. രാജു എന്ന ബെസവാഡ രാജീവ് , ഭാര്യ ദുർഗം പവാനി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകളും, ഇത് നിർമിക്കാൻ ഉപയോഗിച്ച പ്രിന്റർ, സ്കാനർ, പ്രത്യേക തരം പേപ്പറുകൾ ഉൾപ്പെടെയുള്ള സാമഗ്രികളും പോലീസ് കണ്ടെടുത്തു. പാൽ വ്യാപാരിയായ അവുല കിരൺ എന്നയാൾക്ക് ദമ്പതികൾ നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കള്ളനോട്ട് നിർമാണ റാക്കറ്റ് വെളിച്ചത്തുവന്നത്.

ഓൺലൈൻ വീഡിയോകളിലൂടെയാണ് പ്രതികൾ നോട്ട് നിർമിക്കാനുള്ള സാങ്കേതിക രീതികൾ ഇവർ മനസിലാക്കിയത്. ശേഷം ദമ്പതികൾ ചെറിയ തോതിൽ കള്ളനോട്ട് നിർമാണം ആരംഭിച്ചിരുന്നു. ഉയർന്ന നിലവാരമുള്ള ബോണ്ട് പേപ്പറിൽ വ്യാജനോട്ടുകൾ അച്ചടിച്ച്, കത്രിക, സ്റ്റീൽ റൂളറുകൾ എന്നിവ ഉപയോഗിച്ച് കറൻസി വലുപ്പത്തിൽ മുറിച്ചായിരുന്നു നിർമാണം. യഥാർഥ നോട്ടുകളുമായി സാമ്യം തോന്നുന്ന തരത്തിലേക്ക് രൂപമാറ്റം വരുത്തിയ ശേഷമാണ് നോട്ടുകൾ ഉപയോ​ഗിച്ചിരുന്നത്.

തിരക്കേറിയ കടകൾ, ആഴ്ചച്ചന്തകൾ, ഇടപാടുകൾ വേഗത്തിൽ നടക്കുന്ന സ്ഥലങ്ങൾ, കള്ളനോട്ടുകൾ പെട്ടെന്ന് കണ്ടെത്താൻ സാധ്യത കുറവുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളാണ് സംഘം പ്രത്യേകമായി ലക്ഷ്യമിട്ടത്. പ്രായമായ കടയുടമകളെയായിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്ന് നൽഗൊണ്ട ഡിഎസ്പി കെ ശിവറാം റെഡ്ഡി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366474/couple-arrested-in-telangana-for-making-fake-currency-notes-watching-youtube-)