---
title: "'വീട്ടുജോലി ചെയ്യാൻ മടി' 20കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ"
english_title: "20-year-old woman kills live-in partner for not doing housework; youth arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366473/20-year-old-woman-kills-live-in-partner-for-not-doing-housework-youth-arrested"
published_at: "2026-06-17T09:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3222e720c2b_ghtyhj.jpg"
keywords: ["latest news", "housework", "arrest", "Bengaluru", "living partner"]
---

# 'വീട്ടുജോലി ചെയ്യാൻ മടി' 20കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

> **Lead Summary:** ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 27-കാരനായ യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശിനിയായ അനുഷ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മല്ലേശ്വരം സ്വദേശിയും വാട്ടർ ടാങ്കർ ഡ്രൈവറുമായ ശരത്തിനെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 27-കാരനായ യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശിനിയായ അനുഷ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മല്ലേശ്വരം സ്വദേശിയും വാട്ടർ ടാങ്കർ ഡ്രൈവറുമായ ശരത്തിനെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറ് മാസമായി മല്ലേശ്വരത്തെ വാടകവീട്ടിൽ ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത തർക്കമുണ്ടായി. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ മടിയായിരുന്നുവെന്നും, ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ശരത് പൊലീസിന് നൽകിയ മൊഴി. തർക്കത്തിനൊടുവിൽ ശരത് അനുഷയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം തിങ്കളാഴ്ച ശരത് ഒരു അഭിഭാഷകനെ കണ്ട് കുറ്റസമ്മതം നടത്തി. അഭിഭാഷകൻ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ശേഷാദ്രിപുരം പൊലീസ് സ്ഥലത്തെത്തി അനുഷയുടെ മൃതദേഹം കണ്ടെത്തുകയും ശരത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ വീട്ടുജോലിയെച്ചൊല്ലിയുള്ള തർക്കം മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366473/20-year-old-woman-kills-live-in-partner-for-not-doing-housework-youth-arrested)