---
title: "'അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു....';  നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി"
english_title: "Woman commits suicide just days before NEET re-exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366452/woman-commits-suicide-just-days-before-neet-re-exam"
published_at: "2026-06-17T08:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Suicide Case", "NEET Re-exam", "NEET"]
---

# 'അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു....';  നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി

> **Lead Summary:** **ഡെറാഡൂണ്‍: **ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി .

## Article Content

**ഡെറാഡൂണ്‍: **ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പുന:പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി ജീവനൊടുക്കി .

പരീക്ഷ പാസാകാന്‍ കഴിയില്ലെന്ന ഭയം 23-കാരിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. പട്ടേല്‍ നഗറിന് കീഴിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'അമ്മേ-അച്ഛാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു', എന്നാണ് കുറിപ്പിലുള്ളത്. യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മുന്‍ ശ്രമങ്ങളില്‍ അവര്‍ പരാജയപ്പെട്ടിരുന്നുവെന്നും അതിന്റെ സമ്മര്‍ദ്ദത്തിലും നിരാശയിലുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറിപ്പും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366452/woman-commits-suicide-just-days-before-neet-re-exam)