---
title: "ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍"
english_title: "man arrested attempt minor attack black magic cover kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366450/man-arrested-attempt-minor-attack-black-magic-cover-kerala"
published_at: "2026-06-17T08:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a320c3e979a9_sexual_assault.jpg"
keywords: ["Latest News", "Sexual Assault Attempt", "Minor Attack", "BJP", "Police Case"]
---

# ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

> **Lead Summary:** കൊല്ലം : ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആഭിചാരക്രിയയ്ക്കായാണ് ഇയാളെത്തിയത്. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

## Article Content

കൊല്ലം : ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി രഞ്ജുവാണ് അറസ്റ്റിലായത്. പത്തനംതിട്ട അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആഭിചാരക്രിയയ്ക്കായാണ് ഇയാളെത്തിയത്. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിൽ പത്തിന്‌ പുലർച്ചെയാണ് സംഭവം. പോരുവഴിയിലെ പഞ്ചായത്തിലെ വനിതാ ബിജെപി അംഗമാണ് ഇയാളെ ആഭിചാരത്തിനായി ഏർപ്പാടാക്കിയതെന്നാണ് പൊലീസിന്‌ ലഭിച്ച വിവരം.

പോരുവഴി നിവാസികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിലാണ്‌ ഇവരുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്‌. പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന്‌ കുട്ടിയുടെ അമ്മയും സഹോദരനും അടക്കം അടൂരിലെ ഇവരുടെ വീട്ടിലേക്ക് പോയി. തുടർന്ന് കുടുംബപ്രശ്നത്തിന്‌ കാരണം കുട്ടിയുടെ ദേഹത്തുള്ള ബാധയാണെന്ന്‌ പ്രതി വീട്ടുകാരെ വിശ്വസിപ്പിച്ചു.

ഇതിന് പരിഹാരമായി ചില പൂജകൾ നടത്തണമെന്നും പറഞ്ഞു. രണ്ടാഴ്ച മുമ്പ് കുടുബാംഗങ്ങളുടെ മുന്നിൽ വച്ച് ഒരു പൂജ നടത്തി. തുടർന്ന്‌ ബുധനാഴ്ച പുലർച്ചെ മൂന്നോടെ പെൺകുട്ടിയെ പൂജയ്‌ക്കെന്ന പേരിൽ ഒറ്റയ്ക്ക് മുറിയിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366450/man-arrested-attempt-minor-attack-black-magic-cover-kerala)