---
title: "ലോകകപ്പിൽ വീണ്ടും എംബാപ്പെ മാജിക്; സെനഗലിനെ വീഴ്ത്തി ജൈത്രയാത്രയ്ക്ക് തുടക്കമിട്ട് ഫ്രാൻസ്"
english_title: "fifa world cup 2026 mbappes double led france to victory ove senegal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366441/fifa-world-cup-2026-mbappes-double-led-france-to-victory-ove-senegal"
published_at: "2026-06-17T06:10:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31ed611af0a_FRANCE.jpg"
keywords: ["Latest News", "FIFA World Cup 2026", "Senegal", "France"]
---

# ലോകകപ്പിൽ വീണ്ടും എംബാപ്പെ മാജിക്; സെനഗലിനെ വീഴ്ത്തി ജൈത്രയാത്രയ്ക്ക് തുടക്കമിട്ട് ഫ്രാൻസ്

> **Lead Summary:** കിലിയന്‍ എംബപെയുടെ ഇരട്ടഗോളില്‍ സെനഗലിനെ 3–1ന് തകര്‍ത്ത് ഫ്രാന്‍സ്. ഫ്രാന്‍സിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ നേട്ടം 14 ആയി. മെസിയെ പിന്നിലാക്കിയ എംബപെയ്ക്ക് മുന്നിലുള്ളത് ബ്രസീലന്റെ റൊണാള്‍ഡോയും ജര്‍മനിയുടെ ക്ലോസെയും മാത്രമാണ്.

## Article Content

കിലിയന്‍ എംബപെയുടെ ഇരട്ടഗോളില്‍ സെനഗലിനെ 3–1ന് തകര്‍ത്ത് ഫ്രാന്‍സ്. ഫ്രാന്‍സിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ നേട്ടം 14 ആയി. മെസിയെ പിന്നിലാക്കിയ എംബപെയ്ക്ക് മുന്നിലുള്ളത് ബ്രസീലന്റെ റൊണാള്‍ഡോയും ജര്‍മനിയുടെ ക്ലോസെയും മാത്രമാണ്.

എംബാപ്പെ ഷോയില്‍ ഫ്രാൻസിന് ലോകകപ്പ് ഫുട്ബോളിൽ ഗംഭീര തുടക്കം. ആദ്യ പകുതിയിൽ ആഫ്രിക്കൻ ടീം കരുത്തുകാട്ടിയെങ്കിലും, രണ്ടാം പകുതിയിൽ ഫ്രഞ്ച് താരനിരയുടെ മികവിനു മുന്നിൽ അടിതെറ്റി. 66-ാം മിനിറ്റിൽ സെനഗൽ പ്രതിരോധപ്പൂട്ട് തകർത്ത് കിലിയന്‍ എംബപെ.

പകരക്കാരനായിറങ്ങിയ ബ്രാഡ്‌ലി ബാർക്കോള ഫ്രാൻസിന്റെ ലീഡുയർത്തി. ഇന്‍ജുറി ടൈമില്‍ ഫ്രാന്‍സ് ഫൈനല്‍ വിസിലിന് കാത്തുനില്‍ക്കെ 18കാരന്‍ ഇബ്രാഹിം എംബായെ സെനഗലിനായി ഗോള്‍ മടക്കി.

ഈ ലോകകപ്പിലെ പ്രായംകുറഞ്ഞ ഗോള്‍ സ്കോററായി എംബായെ. മല്‍സരം പുനരാരംഭിച്ച് സെക്കന്റുകള്‍ക്കകം വീണ്ടും എംബപെ ഗോള്‍.‌‌ ഇതോടെ ഫ്രാൻസിനായി 58 ഗോളുകൾ എന്ന ഒലിവര്‍ ജിറൂഡിന്റെ റെക്കോർഡ് എംബപെ മറികടന്നു. ലോകകപ്പിലും ഫ്രാന്‍സിനായി ഏറ്റവുമധികം ഗോളുകളെന്ന റെക്കോര്‍ഡും എംബപെയുടെ പേരിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366441/fifa-world-cup-2026-mbappes-double-led-france-to-victory-ove-senegal)