---
title: "ജോലി കഴിഞ്ഞ് പതിവായി എത്തിയിരുന്നത് രാത്രി വൈകി; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് പൊതു കിണറ്റിൽ"
english_title: "Private firm employee found dead in public well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366421/private-firm-employee-found-dead-in-public-well"
published_at: "2026-06-16T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31718fc05b8_death.jpg"
keywords: ["Latest News", "Found Dead", "Alappuzha"]
---

# ജോലി കഴിഞ്ഞ് പതിവായി എത്തിയിരുന്നത് രാത്രി വൈകി; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് പൊതു കിണറ്റിൽ

> **Lead Summary:** ആലപ്പുഴ: കാണാതായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാർ ആണ് മരിച്ചത്. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സാധാരണയായി രാത്രി വൈകിയാണ് അനിൽ കുമാർ ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്.

## Article Content

ആലപ്പുഴ: കാണാതായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാർ ആണ് മരിച്ചത്. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സാധാരണയായി രാത്രി വൈകിയാണ് അനിൽ കുമാർ ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയായിട്ടും വീട്ടിൽ വരാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും വിവിധയിടങ്ങളിൽ അനിൽകുമാറനെ അന്വേഷിച്ച് തിരച്ചിൽ നടത്തിവരുകയായിരുന്നു. ഒടുവിൽ എരുവ ക്ഷേത്രത്തിന് സമീപമുള്ള പൊതുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കായംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366421/private-firm-employee-found-dead-in-public-well)