---
title: "യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതി; കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു "
english_title: "Thamarassery Police Register Sexual Attack Case Against KPCC Member"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366418/thamarassery-police-register-sexual-attack-case-against-kpcc-member"
published_at: "2026-06-16T20:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31666fe3f5d_SEXUAL_ASSAULT.jpg"
keywords: ["Latest News", "KPCC", "Sexual Attack Case", "Thamarassery Police"]
---

# യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതി; കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു 

> **Lead Summary:** കോഴിക്കോട്: കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്തു. കെപിസിസി അംഗം എ അരവിന്ദനെതിരെയാണ് താമരശ്ശേരി പൊലീസാണ് കേസെടുത്തത്. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിലാണ് എ അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

കോഴിക്കോട്: കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്തു. കെപിസിസി അംഗം എ അരവിന്ദനെതിരെയാണ് താമരശ്ശേരി പൊലീസാണ് കേസെടുത്തത്. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിലാണ് എ അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

തൻ്റെ സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടുന്നതിനായി സമീപിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. യുവതിയെ ആളില്ലാ സമയത്ത് വീട്ടിൽ വിളിച്ചു വരുത്തി അതിക്രമം നടത്തിയെന്നാണ് പരാതി. യുവതി നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസാണ് കേസടുത്തത്.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പല തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവ‍ർത്തിച്ചിട്ടുള്ള നേതാവാണ് എ അരവിന്ദൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366418/thamarassery-police-register-sexual-attack-case-against-kpcc-member)