---
title: "കെഎസ്ആർടിസി സൗജന്യ യാത്ര; എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ വ്യാജ പ്രചാരണം, പരാതി നൽകി അഡ്വ. കെ എസ് അരുൺ കുമാർ"
english_title: "ksrtc woman free travel fake cards in the name of mv govindan complaint registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366414/ksrtc-woman-free-travel-fake-cards-in-the-name-of-mv-govindan-complaint-registered"
published_at: "2026-06-16T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3157cc68b0e_complaint.jpg"
keywords: ["Latest News", "M V Govindan", "KSRTC", "CPIM", "Fake News"]
---

# കെഎസ്ആർടിസി സൗജന്യ യാത്ര; എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ വ്യാജ പ്രചാരണം, പരാതി നൽകി അഡ്വ. കെ എസ് അരുൺ കുമാർ

> **Lead Summary:** കൊച്ചി: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫോട്ടോ വെച്ച് ഗോവിന്ദൻ മാഷ് പറഞ്ഞതായി വിവിധങ്ങളായ പ്രചാരണ കാർഡുകൾ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്ക് എതിരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ എസ് അരുൺകുമാർ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി.

## Article Content

കൊച്ചി: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫോട്ടോ വെച്ച് ഗോവിന്ദൻ മാഷ് പറഞ്ഞതായി വിവിധങ്ങളായ പ്രചാരണ കാർഡുകൾ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്ക് എതിരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ എസ് അരുൺകുമാർ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകി.

കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ട് സിപിഐഎം വനിതകൾ ഈ സൗജന്യം സ്വീകരിക്കില്ല, പണം കൊടുത്ത് യാത്ര ചെയ്യും എന്ന രൂപത്തിൽ ഗോവിന്ദൻ മാഷ് പറഞ്ഞതായിട്ടാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തിൽ ഒരു പ്രസ്താവന ഗോവിന്ദൻ മാഷോ പാർട്ടിയോ നടത്തിയിട്ടില്ല ഈ സാഹചര്യത്തിലാണ് വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകിയത്.

വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച കവിതാ സുരേഷ്, ടോമി വെരനാണിക്കൽ, ജിൽസ് തുടങ്ങി നിരവധി പ്രൊഫൈ ലുകൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ വാർത്തകൾ പാർട്ടിയുടേത് എന്ന പേരിൽ സൃഷ്ടിച്ച് അതിനായി ഡോക്കുമെന്റുകൾ ക്രിയേറ്റ് ചെയ്ത് പ്രചാരണം നടത്തുകയാണ് ഇവർ ചെയ്യുന്നത് എന്നും.

ഇത്തരത്തിലുള്ള കാർഡുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യക്തിഹത്യയും അപവാദപ്രചരണം നടത്തുന്നവർക്ക് എതിരെ അന്വേഷണം നടത്തി ഭാരതീയ ന്യായ സംഹിത പ്രകാരവും ഐടി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366414/ksrtc-woman-free-travel-fake-cards-in-the-name-of-mv-govindan-complaint-registered)