---
title: "ചായക്കടയിലെ ആ രുചി ഇനി വീട്ടിലും; ക്രിസ്പി എഗ്ഗ് കട്ലറ്റ് റെസിപ്പി ഇതാ..."
english_title: "Make Egg Cutlet at home now; a crispy snack recipe that kids will love"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366402/make-egg-cutlet-at-home-now-a-crispy-snack-recipe-that-kids-will-love"
published_at: "2026-06-16T17:42:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a313e9b340d8_Make_Egg_Cutlet.jpg"
keywords: ["Cookery", "Egg Cutlet", "Snacks", "Snack Recipe"]
---

# ചായക്കടയിലെ ആ രുചി ഇനി വീട്ടിലും; ക്രിസ്പി എഗ്ഗ് കട്ലറ്റ് റെസിപ്പി ഇതാ...

> **Lead Summary:** നാലുമണി ചായക്കൊപ്പം കഴിക്കാൻ ക്രിസ്പിയായ ഒരു സ്നാക്ക്സ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് എഗ്ഗ് കട്ലറ്റ്. അതിഥികൾ വരുമ്പോഴും ചായ സമയം ഗംഭീരമാക്കാനും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ എഗ്ഗ് കട്ലറ്റ് റെസിപ്പി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

നാലുമണി ചായക്കൊപ്പം കഴിക്കാൻ ക്രിസ്പിയായ ഒരു സ്നാക്ക്സ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് എഗ്ഗ് കട്ലറ്റ്. അതിഥികൾ വരുമ്പോഴും ചായ സമയം ഗംഭീരമാക്കാനും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ എഗ്ഗ് കട്ലറ്റ് റെസിപ്പി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മുട്ട - 7 എണ്ണം

ഉരുളക്കിഴങ്ങ് - 2 എണ്ണം

ഇഞ്ചി - അര ടീസ്പൂൺ

പച്ചമുളക് - 3 എണ്ണം

വെളുത്തുള്ളി - 1 ടീസ്പൂൺ

സവാള (വലുത്) - 2 എണ്ണം

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തി

മല്ലിയില - ആവശ്യത്തി

വെള്ളിച്ചെണ്ണ - 1 കപ്പ്

ഗരം മസാല - 1 ടീസ്പൂൺ

കുരുമുളക് പൊടി - അര ടീസ്പൂൺ

ബ്രെഡ് ക്രംസ് - 100 ഗ്രാം

മല്ലിപ്പൊടി - അര ടീസ്പൂൺ

മുളകുപൊടി - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് വീണ്ടും ഇളക്കുക.

മസാല മൂത്തു വരുമ്പോൾ ഇത് അടുപ്പിൽ നിന്നും മാറ്റി ഒരു പാത്രത്തിലേക്ക് മാറ്റാം.ഇതിനിടയിൽ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകൾ (ആറെണ്ണം) കൃത്യം പകുതിയായി മുറിച്ച് അതിലെ മഞ്ഞക്കരു  മാറ്റി വെക്കുക.

. ഇനി വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും, മാറ്റി വെച്ച മുട്ടയുടെ മഞ്ഞക്കരുവും നേരത്തെ വഴറ്റി പാത്രത്തിൽ മാറ്റിവെച്ച മസാലയിലേക്ക് ചേർക്കുക.

ഇതിലേക്ക് കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.ഈ കൂട്ട് നന്നായി കുഴഞ്ഞ് പരുവമാകുമ്പോൾ, ഇതിൽ നിന്നും ചെറിയ ഉരുളകൾ  തയ്യാറാക്കി വെക്കുക.

ഈ ഉരുളകൾ നേരത്തെ മുറിച്ചു വെച്ചിരിക്കുന്ന മുട്ടയുടെ വെള്ളയുടെ ഉൾഭാഗത്തേക്ക്  വെച്ച് നല്ലതുപോലെ ഒതുക്കി വെക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാക്കുക.

ഒരു പാത്രത്തിൽ ബാക്കിയുള്ള ഒരു പച്ചമുട്ടയുടെ മഞ്ഞക്കരു എടുത്ത് അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇനി മസാല നിറച്ചു വെച്ചിരിക്കുന്ന മുട്ടക്കഷണങ്ങൾ ഓരോന്നായി എടുത്ത് ഈ മുട്ടക്കൂട്ടിൽ മുക്കിയ ശേഷം ബ്രെഡ് ക്രംസിൽ നന്നായി പൊതിഞ്ഞെടുക്കുക.

ഇത് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. കരിഞ്ഞുപോകാതെ തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കാം.രുചികരമായ എഗ്ഗ് കട്ലറ്റ് തയ്യാർ! ചായക്കൊപ്പം ചൂടോടെ കഴിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366402/make-egg-cutlet-at-home-now-a-crispy-snack-recipe-that-kids-will-love)