---
title: "ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിനതടവും വിധിച്ച് കോടതി"
english_title: "Tribal girl sexual assault case: Court sentences accused to life imprisonment and 31 years of rigorous imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366397/tribal-girl-sexual-assault-case-court-sentences-accused-to-life-imprisonment-and-31-years-of-rigorous-imprisonment"
published_at: "2026-06-16T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3138fe76522_Tribal_girl_sexual_assault_case.jpg"
keywords: ["Latest News", "Pocso Case", "Kasargod", "Hosdurg Court Verdict"]
---

# ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിനതടവും വിധിച്ച് കോടതി

> **Lead Summary:** കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 31 വർഷം കഠിനതടവും വിധിച്ച് കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷാണ് ഈ കർശന ശിക്ഷാവിധി പ്രഖ്യാപിച്ചത്. കരുവഞ്ചാൽ വായാട്ടുപറമ്പ് തെക്കേയിൽ ജോഷി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 27,000 രൂപ പിഴയും പ്രതി ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

## Article Content

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 31 വർഷം കഠിനതടവും വിധിച്ച് കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷാണ് ഈ കർശന ശിക്ഷാവിധി പ്രഖ്യാപിച്ചത്. കരുവഞ്ചാൽ വായാട്ടുപറമ്പ് തെക്കേയിൽ ജോഷി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 27,000 രൂപ പിഴയും പ്രതി ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്ക് 10 വയസ്സ് പ്രായമുള്ളപ്പോൾ, സ്കൂളിലെ ഓണപ്പരീക്ഷ നടന്നിരുന്ന ദിവസമാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള ഗോപാലൻ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോഷി ജോസഫ്. പകൽ സമയത്ത് കുട്ടിയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ ബലംപ്രയോഗിച്ച് അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366397/tribal-girl-sexual-assault-case-court-sentences-accused-to-life-imprisonment-and-31-years-of-rigorous-imprisonment)