---
title: "ഉത്തരാഖണ്ഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ"
english_title: "Malayali software engineer found dead in Uttarakhand homestay"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366382/malayali-software-engineer-found-dead-in-uttarakhand-homestay"
published_at: "2026-06-16T16:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Death", "Software Engineer Death", "Mussoorie Police"]
---

# ഉത്തരാഖണ്ഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ

> **Lead Summary:** മസൂറി: ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഉത്തരാഖണ്ഡിലെത്തിയ 27 കാരിയായ മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹോംസ്റ്റേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ഷക്കർപൂർ സ്വദേശിനിയും ഗുരുഗ്രാമിലെ പ്രമുഖ ഐടി കമ്പനി ജീവനക്കാരിയുമായ രാധ ഗായത്രിയാണ് മരിച്ചത്. മസൂറി-ധനോൾട്ടി റോഡിലെ ഒരു പ്രമുഖ ഹോംസ്റ്റേയിലായിരുന്നു സംഭവം. യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

മസൂറി: ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഉത്തരാഖണ്ഡിലെത്തിയ 27 കാരിയായ മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹോംസ്റ്റേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ഷക്കർപൂർ സ്വദേശിനിയും ഗുരുഗ്രാമിലെ പ്രമുഖ ഐടി കമ്പനി ജീവനക്കാരിയുമായ രാധ ഗായത്രിയാണ് മരിച്ചത്. മസൂറി-ധനോൾട്ടി റോഡിലെ ഒരു പ്രമുഖ ഹോംസ്റ്റേയിലായിരുന്നു സംഭവം. യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു രാധ ഗായത്രിയുടെയും പൂനെയിൽ ജോലി ചെയ്യുന്ന സൗമ്യ ശ്രീചരണിന്റെയും വിവാഹം. ജൂൺ 13-ന് ഡൽഹിയിൽ നിന്ന് തിരിച്ച ദമ്പതികൾ ഋഷികേശ് സന്ദർശിച്ച ശേഷമാണ് മസൂറിയിലെത്തിയത്. ജൂൺ 14-ന് രാത്രി 11.30 ഓടെയാണ് ഇവർ കിയാന തിപ്രിധാർ പ്രദേശത്തെ ഹോംസ്റ്റേയിൽ മുറിയെടുത്തത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. രാവിലെ ഉണർന്നപ്പോൾ ഭാര്യ അബോധാവസ്ഥയിലാണെന്ന് ഭർത്താവ് സൗമ്യ ശ്രീചരൺ ഹോംസ്റ്റേ അധികൃതരെ അറിയിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ മൂക്കിൽ നിന്നും രക്തം വന്നിരുന്നതായും ഭർത്താവ് പൊലീസിനോട് പറഞ്ഞു. തുടർന്ന് ഹോംസ്റ്റേ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉറങ്ങുന്നതിന് മുൻപ് ഇരുവരും മുറിയിൽ വെച്ച് മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

> "ഫോറൻസിക് സംഘം സ്ഥലത്തെത്തി മുറിയിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. മരണകാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് ഫലങ്ങളും പുറത്തുവരേണ്ടതുണ്ട്"— അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366382/malayali-software-engineer-found-dead-in-uttarakhand-homestay)