---
title: "'സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന്';  കോഴിക്കോട് ഗര്‍ഭസ്ഥ ശിശു മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി "
english_title: "Unborn baby dies in Agasthyamuzhy, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366381/unborn-baby-dies-in-agasthyamuzhy-kozhikode"
published_at: "2026-06-16T15:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31257444a5c_BABY.jpg"
keywords: ["Unborn baby", "Agasthyamuzhy", "Kozhikode", "Babydeath", "Complaint"]
---

# 'സമയത്തിന് ചികിത്സ നല്‍കിയില്ലെന്ന്';  കോഴിക്കോട് ഗര്‍ഭസ്ഥ ശിശു മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.

## Article Content

**കോഴിക്കോട്: **കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.

ആശുപത്രി അധികൃതര്‍ സമയത്തിന് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. അഞ്ചാം മാസം മുതല്‍ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി.

അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366381/unborn-baby-dies-in-agasthyamuzhy-kozhikode)