---
title: "'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്'  ഓപ്പറേഷൻ തൂഫാനിൽ മോഹൻലാൽ,  തൂഫാനെ പരാജയപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു:രമേശ് ചെന്നിത്തല"
english_title: "Mohanlal joined Operation Toofan Some are trying to defeat Toofan: Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366369/mohanlal-joined-operation-toofan-as-toofan-warrior-some-are-trying-to-defeat-toofan-ramesh-chennithala"
published_at: "2026-06-16T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226b10814a3_toofan.jpg"
keywords: ["latest news", "Mohanlal", "Operation Toofan", "Ramesh Chennithala", "drugs"]
---

# 'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്'  ഓപ്പറേഷൻ തൂഫാനിൽ മോഹൻലാൽ,  തൂഫാനെ പരാജയപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു:രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം:**[ ** സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' വൻ വിജയകരമാണെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 10 കോടിയിലധികം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയതായും ആകെ 2778 പേർ അറസ്റ്റിലായതായും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനകളിൽ 1.58 കിലോ എം.ഡി.എം.എ, 146 കിലോ കഞ്ചാവ്, 46 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

## Article Content

തിരുവനന്തപുരം:**[ ** സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' വൻ വിജയകരമാണെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 10 കോടിയിലധികം രൂപ വിലവരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയതായും ആകെ 2778 പേർ അറസ്റ്റിലായതായും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനകളിൽ 1.58 കിലോ എം.ഡി.എം.എ, 146 കിലോ കഞ്ചാവ്, 46 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

അതിർത്തി കടന്നാണ് ലഹരി വസ്തുക്കൾ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നതെന്നും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു. ലഹരി എവിടെനിന്നാണ് എത്തുന്നതെന്നതിനെക്കുറിച്ച് ഏകദേശ രൂപം ലഭിച്ചിട്ടുണ്ട്. ഇതിനായി മൾട്ടി ഡിജിറ്റൽ ഇന്റഗ്രേറ്റഡ് പ്രൊജക്ട് തയ്യാറാക്കും. ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ രീതിയിലായിരിക്കും ഇനി പ്രവർത്തനം. ഐജി പുട്ട വിമലാദിത്യ ഈ പുതിയ നീക്കങ്ങൾക്ക് നേതൃത്വം നൽകും. കൂടാതെ, പോലീസ് നായകൾക്ക് ലഹരിവസ്തുക്കൾ കണ്ടെത്താനുള്ള പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി പ്രമുഖ നടൻ മോഹൻലാൽ സഹകരിക്കും. 'തൂഫാൻ വാരിയറാ'യാണ് താരം പദ്ധതിയുടെ ഭാഗമാകുന്നത്. തൂഫാൻ സ്ട്രൈക്കേഴ്‌സ്,.തൂഫാൻ വാരിയേഴ്‌സ് ,തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് നിലവിൽ പ്രവർത്തനം നടക്കുന്നത്.

ശക്തമായ നടപടികൾ കാരണം മരണത്തിന്റെ വ്യാപാരികൾ ലഹരി വിൽപ്പന കുറച്ചിരിക്കുകയാണ്. പരിശോധനകൾ ഭയന്ന് അടുത്ത രണ്ടാഴ്ചത്തേക്ക് ലഹരി വിൽക്കേണ്ടെന്ന തന്ത്രം വരെ ലഹരി മാഫിയ പ്രയോഗിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി കേരള ഡി.ജി.പി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൂഫാൻ പദ്ധതിയെ പരാജയപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇതിൽ രാഷ്ട്രീയം കാണരുതെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ നഹാസിനെ താൻ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വിവാദങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും ഓപ്പറേഷൻ തൂഫാൻ ദുർബലപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366369/mohanlal-joined-operation-toofan-as-toofan-warrior-some-are-trying-to-defeat-toofan-ramesh-chennithala)