---
title: "പാറശ്ശാല താലൂക്ക് ആശുപത്രിയിൽ 3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "Allegation that threeyear old girl was given expired medicine at Parassala Taluk Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366367/allegation-that-three-year-old-girl-was-given-expired-medicine-at-parassala-taluk-hospital"
published_at: "2026-06-16T15:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311dd7beb5f_dfhgrgfh.jpg"
keywords: ["latest news", "Parassala Taluk Hospital", "girl", "expired medicine"]
---

# പാറശ്ശാല താലൂക്ക് ആശുപത്രിയിൽ 3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം: **[** പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ഡ്രിപ്പ് ഇട്ടതായി ഗുരുതര ആരോപണം. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകൾക്കാണ് കഴിഞ്ഞ ഏപ്രിലിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതരുടെ വലിയ അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

തിരുവനന്തപുരം: **[** പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ഡ്രിപ്പ് ഇട്ടതായി ഗുരുതര ആരോപണം. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകൾക്കാണ് കഴിഞ്ഞ ഏപ്രിലിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതരുടെ വലിയ അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധം കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് ആശുപത്രി പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നത്. പ്രതിഷേധക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറാതിരിക്കാൻ പ്രധാന കവാടം പോലീസ് ബാരിക്കേഡുകൾ വെച്ച് ശക്തമായി തടഞ്ഞു. ഇത് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മരുന്നുകളും മറ്റ് ഉപകരണങ്ങളും മാറ്റുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാകാം ഇതെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. എങ്കിലും കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. സംഭവത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ അന്വേഷണം നടത്തിയേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366367/allegation-that-three-year-old-girl-was-given-expired-medicine-at-parassala-taluk-hospital)