---
title: "പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരിക്ക് നേരെ വധശ്രമം; കഴുത്തിൽ കുത്തേറ്റ പെൺകുട്ടി ആശുപത്രിയിൽ, യുവാവിനായി തിരച്ചിൽ"
english_title: "Attempted stabbing of 6-year-old girl in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366361/attempted-stabbing-of-6-year-old-girl-in-thiruvananthapuram"
published_at: "2026-06-16T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["Latest News", "Thiruvanandapuram", "Assassination Attempt", "Stabbed In The Neck"]
---

# പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരിക്ക് നേരെ വധശ്രമം; കഴുത്തിൽ കുത്തേറ്റ പെൺകുട്ടി ആശുപത്രിയിൽ, യുവാവിനായി തിരച്ചിൽ

> **Lead Summary:** **തിരുവനന്തപുരം: [** പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ 16 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

## Article Content

**തിരുവനന്തപുരം: [** പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ 16 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ പനവൂർ സ്വദേശി ഫഹദിനെതിരെ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതായാണ് വിവരം. പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366361/attempted-stabbing-of-6-year-old-girl-in-thiruvananthapuram)