---
title: "കോഴിക്കോട് വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Baby found dead in Vadakara, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366348/baby-found-dead-in-vadakara-kozhikode"
published_at: "2026-06-16T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9483ed91f_baby.jpg"
keywords: ["LATEST NEWS", "Vadakara", "Kozhikode", "Baby Death", "breast milk"]
---

# കോഴിക്കോട് വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട് : **[ **വടകരയിൽ വീട്ടിൽ ഉറക്കി കിടന്ന 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം റോഡ് ബൈത്തുൽ ജദീദിൽ സയിദ് അഹമ്മദ് മുജാഹിർ ആണ് മരിച്ചത്.

## Article Content

കോഴിക്കോട് : **[ **വടകരയിൽ വീട്ടിൽ ഉറക്കി കിടന്ന 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം റോഡ് ബൈത്തുൽ ജദീദിൽ സയിദ് അഹമ്മദ് മുജാഹിർ ആണ് മരിച്ചത്.

മുലപ്പാൽ നൽകിയ ശേഷം ഉറക്കി കിടത്തിയ കുഞ്ഞിനെ കുറച്ചു സമയത്തിന് ശേഷം നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരണകാരണം വ്യക്തമല്ല. ചോമ്പാല പോലീസ് സ്ഥലത്തെത്തി നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കാരക്കാട് പുതിയ പുരയിൽ സയ്യിദ് ജാസിർ തങ്ങളുടെ മകനാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366348/baby-found-dead-in-vadakara-kozhikode)