---
title: "ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം"
english_title: "Sarathi Portal of Motor Vehicles Department, issuance of driving license,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366295/sarathi-portal-of-motor-vehicles-department-issuance-of-driving-license"
published_at: "2026-06-16T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e9a2e13a0_LISS.jpg"
keywords: ["Sarathi Portal", "Motor Vehicles Department", "Driving license"]
---

# ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

> **Lead Summary:** **തിരുവനന്തപുരം : **മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടലിലെ സാങ്കേതിക തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി. പോർട്ടൽ പണിമുടക്കിയതോടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള അപേക്ഷകരുടെ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.

## Article Content

**തിരുവനന്തപുരം : **മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടലിലെ സാങ്കേതിക തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി. പോർട്ടൽ പണിമുടക്കിയതോടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള അപേക്ഷകരുടെ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് പോർട്ടൽ ഇപ്പോഴുള്ളത് . പരിവാഹൻ സാരഥി പോർട്ടലിന്റെ മുഴുവൻ നിയന്ത്രണവും കേന്ദ്ര സർക്കാരിന്റെ കീഴിലാണ് . കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന സാങ്കേതിക തകരാർ കാരണം ആർടിഓ ഓഫീസുകളിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനും ലൈസൻസ് പ്രിന്റിംഗിനും വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്.

സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു വരികയാണെങ്കിലും, ഇത് എന്ന് പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366295/sarathi-portal-of-motor-vehicles-department-issuance-of-driving-license)