---
title: "കോഴിക്കോട് വീണ്ടും ചികിത്സ പിഴവ് പരാതി; ഞരമ്പ് മുറിഞ്ഞത് അറിഞ്ഞില്ല, കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നു; കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്"
english_title: "Complaint of medical malpractice in Kozhikode, case filed against doctor at Kallachi VIMS Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366272/complaint-of-medical-malpractice-in-kozhikode-case-filed-against-doctor-at-kallachi-vims-hospital"
published_at: "2026-06-16T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d7d5cdc05_TEO.jpg"
keywords: ["Kozhikode treatment error", "Kallachi VIMS Hospital", "Toe", "Case", "Doctor", "Complaint"]
---

# കോഴിക്കോട് വീണ്ടും ചികിത്സ പിഴവ് പരാതി; ഞരമ്പ് മുറിഞ്ഞത് അറിഞ്ഞില്ല, കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നു; കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് വീണ്ടും ചികിത്സ പിഴവ് പരാതി . കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് വീണ്ടും ചികിത്സ പിഴവ് പരാതി . കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.

കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിലാണ് പരാതി. എല്ല് പൊട്ടിയതിന് മാത്രമാണ് ചികിത്സ നൽകിയതെന്നും, നിർണ്ണായകമായ ഞരമ്പ് മുറിഞ്ഞത് ശ്രദ്ധിക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് യുവാവിന്റെ ആരോപണം.

മുറിവ് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഞരമ്പ് കട്ട് ആയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ അറിഞ്ഞിരുന്നില്ലെന്ന് ഡോക്ടർ സമ്മതിച്ചുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഡോക്ടർ, പിഴവ് സംഭവിച്ചട്ടില്ലെന്നും പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിയതെന്ന് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366272/complaint-of-medical-malpractice-in-kozhikode-case-filed-against-doctor-at-kallachi-vims-hospital)