---
title: "ശബ്ദശല്യത്തിന് പരാതി; ഉടമയുടെ മുന്നിലിട്ട് വളർത്തുനായയെ വെടിവച്ചുകൊന്ന് യുഎസ് പോലീസ്! വൻ പ്രതിഷേധം "
english_title: "Police officer shoots and kills dog after entering apartment over noise complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366263/police-officer-shoots-and-kills-dog-after-entering-apartment-over-noise-complaint"
published_at: "2026-06-16T09:55:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d108acf17_12.jpg"
keywords: ["latest news", "Police officer shoots", "kills dog", "noise complaint", "US"]
---

# ശബ്ദശല്യത്തിന് പരാതി; ഉടമയുടെ മുന്നിലിട്ട് വളർത്തുനായയെ വെടിവച്ചുകൊന്ന് യുഎസ് പോലീസ്! വൻ പ്രതിഷേധം 

> **Lead Summary:** **[**അപ്പാർട്ട്മെന്റുകളിലെ ശബ്ദാഘോഷം മറ്റുള്ളവർക്ക് ശല്യമാകുമ്പോൾ പോലീസ് എത്തി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടാറാണ് പതിവ്. എന്നിട്ടും അനുസരിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കും. എന്നാൽ, അമേരിക്കയിൽ ഒരു ശബ്ദശല്യ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ചെയ്തത് ക്രൂരമായ ഒരു പ്രവൃത്തിയാണ്. 20-ലധികം പോലീസുകാരും ഒരു ഹെലികോപ്റ്ററും ചേർന്ന് വളർത്തുനായയെ ഉടമയുടെയും മകന്റെയും മുന്നിലിട്ട് വെടിവച്ചുകൊന്നു!

## Article Content

**[**അപ്പാർട്ട്മെന്റുകളിലെ ശബ്ദാഘോഷം മറ്റുള്ളവർക്ക് ശല്യമാകുമ്പോൾ പോലീസ് എത്തി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടാറാണ് പതിവ്. എന്നിട്ടും അനുസരിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കും. എന്നാൽ, അമേരിക്കയിൽ ഒരു ശബ്ദശല്യ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ചെയ്തത് ക്രൂരമായ ഒരു പ്രവൃത്തിയാണ്. 20-ലധികം പോലീസുകാരും ഒരു ഹെലികോപ്റ്ററും ചേർന്ന് വളർത്തുനായയെ ഉടമയുടെയും മകന്റെയും മുന്നിലിട്ട് വെടിവച്ചുകൊന്നു!

അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുഎസിലെ ഏറ്റവും വലിയ കായിക വിനോദങ്ങളിലൊന്നായ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ  ഇത്തവണ 'ന്യൂയോർക്ക് നിക്‌സ്' ടീം വിജയിച്ചിരുന്നു. കനോഗ പാർക്കിലെ ജോർദാൻ അവന്യൂവിലുള്ള ഒരു അപ്പാർട്ട്മെന്റിൽ ജെറമിയ ഗാർസിയയും മകനും തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായ ജെയിംസണെയും കൂട്ടി ഈ വിജയം ആഘോഷിക്കുകയായിരുന്നു. സെന്റ് ബെർണാഡ്, ഗോൾഡൻ റിട്രീവർ, ഡൂഡിൽ എന്നിവയുടെ ക്രോസ് ഇനത്തിൽപ്പെട്ട രണ്ട് വയസ്സുള്ള നായയായിരുന്നു ജെയിംസൺ.

എന്നാൽ, ഈ ആഘോഷം ശബ്ദശല്യമുണ്ടാക്കുന്നു എന്ന് കാണിച്ച് അയൽവാസി ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റിൽ (LAPD) പരാതി നൽകി. പിന്നാലെ രാത്രി 8.55 ഓടെ ഇരുപതോളം വരുന്ന വലിയ പോലീസ് സന്നാഹവും ഒരു ഹെലികോപ്റ്ററുമാണ് ഈ ചെറിയ പരാതി അന്വേഷിക്കാൻ അപ്പാർട്ട്മെന്റിലേക്ക് പാഞ്ഞെത്തിയത്. പോലീസിനെ കണ്ട് ജെയിംസൺ കുരച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ അവനെ വെടിവച്ചുകൊല്ലുകയായിരുന്നു.

നായയെ നിയന്ത്രിക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവർ വാതിൽ അടയ്ക്കുകയാണ് ചെയ്തത്. പിന്നീട് വീണ്ടും വാതിൽ തുറന്നപ്പോൾ നായ കുരച്ചുകൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേരെ ചാടിയെന്നാണ് പോലീസിന്റെ വാദം.

 എന്നാൽ തന്റെ ജെയിംസൺ ഒരിക്കലും അക്രമകാരിയായിരുന്നില്ലെന്ന് ഉടമ ജെറമിയ ഗാർസിയ വ്യക്തമാക്കുന്നു. നിക്‌സ് ടീമിന്റെ ജേഴ്സി അണിഞ്ഞു നിൽക്കുന്ന ജെയിംസന്റെ ചിത്രങ്ങൾ അവർ പങ്കുവെച്ചു.

മരിച്ചു കിടക്കുന്ന പ്രിയപ്പെട്ട വളർത്തുനായയെ കെട്ടിപ്പിടിച്ച് കരയുന്ന ഉടമയുടെ വൈകാരിക വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. മൃഗസംരക്ഷണ പ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും കുടുംബത്തിന് നീതി വേണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

> "ഒരു സാധാരണ ശബ്ദശല്യ പരാതിക്ക് നായയെ വെടിവച്ചുകൊല്ലുന്ന പോലീസ്, ക്യാപിറ്റോൾ ആക്രമണ കേസിൽ എന്ത് നടപടിയാണ് എടുത്തത്?" എന്ന് ചിലർ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചു.

ജെയിംസന്റെ ഓർമ്മയ്ക്കായി കുടുംബത്തെ സഹായിക്കാൻ 'ജസ്റ്റിസ് ഫോർ ജെയിംസൺ: ഹെൽപ്പ് അസ് ഹോണർ ഹിസ് മെമ്മറി' (Justice for Jameson: Help Us Honor His Memory) എന്ന പേരിൽ ഒരു ഗോഫണ്ട്മി (GoFundMe) കാമ്പെയ്‌നും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

[https://x.com/YourAnonNews/status/2066561261731533043?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2066561261731533043%7Ctwgr%5E006bf94a83566c5c3f27a2904fa8a7e22c0e0c57%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fviral-video-police-officer-shoots-and-kills-dog-after-noise-complaint-at-apartment-articleshow-yfh2vvz](https://x.com/YourAnonNews/status/2066561261731533043?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2066561261731533043%7Ctwgr%5E006bf94a83566c5c3f27a2904fa8a7e22c0e0c57%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fviral-video-police-officer-shoots-and-kills-dog-after-noise-complaint-at-apartment-articleshow-yfh2vvz)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366263/police-officer-shoots-and-kills-dog-after-entering-apartment-over-noise-complaint)