---
title: " ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു "
english_title: "Shigella again in Kollam; Second grader tests positive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366262/shigella-again-in-kollam-second-grader-tests-positive"
published_at: "2026-06-16T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d08669b5a_shigalla.jpg"
keywords: ["Shigella", "Kollam", "School drinking water"]
---

#  ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു 

> **Lead Summary:** **കൊല്ലം: ** കൊല്ലത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്കാണ് രോഗബാധ.

## Article Content

**കൊല്ലം: ** കൊല്ലത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്കാണ് രോഗബാധ.

പോരുവഴി സ്വദേശിയായ ഏഴ് വയസ്സുകാരനാണ് രോഗം കണ്ടെത്തിയത്. പുറത്തുനിന്ന് സ്കൂളിലെത്തിച്ച കുടിവെള്ളത്തിൽ നിന്നാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒന്നര ആഴ്ച മുൻപ് ഇതേ സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച സ്കൂൾ ഇതുവരെ തുറന്നിട്ടില്ല. ഗുരുതരമായ ഈ വീഴ്ച ഉണ്ടായിട്ടും സ്‌കൂൾ അധികൃതർക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

അതേസമയം ഷിഗല്ല ബാധിച്ച്‌ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ രണ്ടുപേർ മരിച്ചു. മലപ്പുറം, തൃശൂർ ജില്ലകളിലാണ് മരണം. മലപ്പുറം മങ്ങാട്ടുപുലം സ്വദേശിയും വടക്കേമണ്ണ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മൂന്നാംപടിയൻ ബൈജുവിന്റെയും നിഥിനയുടെയും മകൻ ആർജവ്‌ (7) തിങ്കളാഴ്‌ച രാവിലെയാണ്‌ മരിച്ചത്. മലപ്പുറം എയുപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366262/shigella-again-in-kollam-second-grader-tests-positive)