---
title: "പണത്തിന് വേണ്ടി അരുംകൊല....! വ​യ​നാ​ട്ടിൽ വ​യോ​ധി​ക​യെ ക​ഴു​ത്തി​ൽ വ​ള്ളി ചു​റ്റി കൊ​ല​പ്പെ​ടുത്തിയ സംഭവം, ഒരാൾ പിടി​യി​ൽ"
english_title: "Elderly woman murdered in Wayanad; One arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366244/elderly-woman-murdered-in-wayanad-one-arrested"
published_at: "2026-06-16T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a269630cd111_crime.jpg"
keywords: ["Elderly woman", "Murder", "Wayanad", "Arrest"]
---

# പണത്തിന് വേണ്ടി അരുംകൊല....! വ​യ​നാ​ട്ടിൽ വ​യോ​ധി​ക​യെ ക​ഴു​ത്തി​ൽ വ​ള്ളി ചു​റ്റി കൊ​ല​പ്പെ​ടുത്തിയ സംഭവം, ഒരാൾ പിടി​യി​ൽ

> **Lead Summary:** കൽപ്പറ്റ: വ​യ​നാ​ട് വൈ​പ്പ​ടി​യി​ലെ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വൈ​പ്പ​ടി സ്വ​ദേ​ശി​നി 85 വ​യ​സു​കാ​രി ഫാ​ത്തി​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

## Article Content

കൽപ്പറ്റ: വ​യ​നാ​ട് വൈ​പ്പ​ടി​യി​ലെ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വൈ​പ്പ​ടി സ്വ​ദേ​ശി​നി 85 വ​യ​സു​കാ​രി ഫാ​ത്തി​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന് 22 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. 17 കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

മേ​യ് 24ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ച് വീ​ടി​ൻറെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ക​ഴു​ത്തി​ൽ വ​ള്ളി ചു​റ്റി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366244/elderly-woman-murdered-in-wayanad-one-arrested)