---
title: "കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടി; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്"
english_title: "Motor Vehicle Department Suspends Private Bus Drivers License For Assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366197/motor-vehicle-department-suspends-private-bus-drivers-license-for-assault"
published_at: "2026-06-15T19:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3007dab5331_MVD.jpg"
keywords: ["Latest News", "License suspended", "MVD", "Private Bus Driver", "Kozhikode"]
---

# കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടി; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതു.മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

## Article Content

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതു.മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ആർടിഒ ജെബി ഐ ചെറിയാൻ ആണ് നടപടി സ്വീകരിച്ചത്. ബസ് ഡ്രൈവറുടെ ക്രൂരത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തെറ്റായ ദിശയിൽ വന്ന ബസിന് വഴി കൊടുക്കാത്തതിൽ പ്രകോപിതനായി പിക്കപ്പ് വാൻ ഇടിച്ചു നീക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366197/motor-vehicle-department-suspends-private-bus-drivers-license-for-assault)