---
title: "കോഴിക്കോട് ഉള്ള്യേരിയിൽ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "A scooter passenger died tragically after a tree fell in the wind in Ullyeri Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366190/a-scooter-passenger-died-tragically-after-a-tree-fell-in-the-wind-in-ullyeri-kozhikode"
published_at: "2026-06-15T19:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fffe02ed5f_accident_death.jpg"
keywords: ["Latest News", "Accident Death", "Kozhikode"]
---

# കോഴിക്കോട് ഉള്ള്യേരിയിൽ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയിൽ ഹരിദാസനാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടിൽ ശശിക്ക് ​ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയിൽ ഹരിദാസനാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടിൽ ശശിക്ക് ​ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര ഭാഗത്ത് നിന്ന് ജോലിയും കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.കള്ള് ഷാപ്പിനും സമീപത്തെ വര്‍ക്ക് ഷോപ്പിനും മുകളിലുമായാണ് മരം റോഡിലേക്ക് പതിച്ചത്. അപകട സമയത്ത് കള്ള് ഷാപ്പില്‍ ആറോളം പേര്‍ ഉണ്ടായിരുന്നു. ഇവരെ പുറക് വശത്തുകൂടി രക്ഷപ്പെടുത്തുകയായിരുന്നു, ആര്‍ക്കും പരിക്കില്ല.

പേരാമ്പ്രയില്‍ നിന്ന് എത്തിയ അഗ്നി രക്ഷാ സേനാ അംഗങ്ങളും പൊലീസും ചേര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുസ്ഥാപിച്ചു. അപകടത്തില്‍പെട്ട മരം അപകടാവസ്ഥയല്‍ ആയിട്ട് കാലങ്ങളായി. നാട്ടുകാര്‍ പല തവണ പരാതി നല്‍കിയിട്ടും മുറിച്ച് മാറ്റാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366190/a-scooter-passenger-died-tragically-after-a-tree-fell-in-the-wind-in-ullyeri-kozhikode)