---
title: "കക്ഷത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമിതാ വീട്ടിലുണ്ട്....!"
english_title: "To remove dark armpits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366180/to-remove-dark-armpits"
published_at: "2026-06-15T17:42:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fec40080a8_HEALTH.jpg"
keywords: []
---

# കക്ഷത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമിതാ വീട്ടിലുണ്ട്....!

> **Lead Summary:** ** **കക്ഷത്തിലെ കറുപ്പ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പല വഴികളും പരീക്ഷിച്ച് മടുത്തുകാണും . എന്നാൽ കക്ഷത്തിലെ കറുപ്പ് മാറാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഏറെയുണ്ട്. ഇവ കൃത്യമായി ചെയ്താൽ നല്ലൊരു ഫലം ലഭിക്കും.

## Article Content

** **കക്ഷത്തിലെ കറുപ്പ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പല വഴികളും പരീക്ഷിച്ച് മടുത്തുകാണും . എന്നാൽ കക്ഷത്തിലെ കറുപ്പ് മാറാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഏറെയുണ്ട്. ഇവ കൃത്യമായി ചെയ്താൽ നല്ലൊരു ഫലം ലഭിക്കും.

1. ഉരുളക്കിഴങ്ങ് 

ഉരുളക്കിഴങ്ങിൽ പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഉപയോഗിക്കുന്ന രീതി: ഒരു ഉരുളക്കിഴങ്ങ് അരച്ചെടുത്തോ അല്ലെങ്കിൽ കനം കുറച്ച് മുറിച്ചോ കക്ഷത്തിൽ 10-15 മിനിറ്റ് വെക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇത് ദിവസവും ചെയ്യുന്നത് കറുപ്പ് മാറാൻ സഹായിക്കും.

 തക്കാളി 

തക്കാളിയിലെ ആന്റി-ഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കും.

ഉപയോഗിക്കുന്ന രീതി: തക്കാളി പകുതിയായി മുറിച്ച് കക്ഷത്തിൽ നന്നായി ഉരസുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.

 മഞ്ഞൾപ്പൊടിയും നാരങ്ങയും 

ഇതൊരു മികച്ച ബ്ലീച്ചിംഗ് കൂട്ടാണ്.

ഉപയോഗിക്കുന്ന രീതി: അല്പം മഞ്ഞൾപ്പൊടിയിലേക്ക് നാരങ്ങാനീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. 

4. കറ്റാർവാഴ 

കറ്റാർവാഴ ചർമ്മത്തെ ശാന്തമാക്കാനും നിറം മങ്ങാനും സഹായിക്കും.

ഉപയോഗിക്കുന്ന രീതി: ശുദ്ധമായ കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയുക.

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:**

ഷേവിംഗ് ഒഴിവാക്കുക: അമിതമായി ഷേവിംഗ് ചെയ്യുന്നത് കക്ഷത്തിലെ തൊലിപ്പുറത്ത് കറുപ്പ് വരാൻ കാരണമാകും. ഇതിനു പകരം വാക്സിംഗ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

വിയർപ്പ് നിയന്ത്രിക്കുക: വിയർപ്പ് കെട്ടിക്കിടക്കുന്നത് കറുപ്പ് വർദ്ധിപ്പിക്കും. അതിനാൽ എപ്പോഴും കക്ഷം വൃത്തിയായി സൂക്ഷിക്കുകയും വിയർപ്പുകുറയ്ക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

ടൈറ്റ് വസ്ത്രങ്ങൾ ഒഴിവാക്കുക: വായുസഞ്ചാരമില്ലാത്ത കടുപ്പമേറിയ വസ്ത്രങ്ങൾ നിരന്തരം ഉരസുന്നത് കറുപ്പിന് കാരണമാകും. കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366180/to-remove-dark-armpits)