---
title: "പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ"
english_title: "Accused arrested in wholesale shop burglary case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366179/accused-arrested-in-wholesale-shop-burglary-case"
published_at: "2026-06-15T17:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2feae30d8e4_Accused_arrested_in_wholesale_shop_burglary_case.jpg"
keywords: ["Latest News", "Pattom Theft Case", "Kollam Police"]
---

# പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ

> **Lead Summary:** കൊല്ലം: പട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 26-ന് രാത്രി 12.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടത്തുള്ള 'സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനി'യുടെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്തുകയറിയ പ്രതികൾ, ഓഫീസിലെ ലോക്കർ കുത്തിത്തുറന്നാണ് ലക്ഷക്കണക്കിന് രൂപ കവർന്നത്.

## Article Content

കൊല്ലം: പട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 26-ന് രാത്രി 12.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടത്തുള്ള 'സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനി'യുടെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്തുകയറിയ പ്രതികൾ, ഓഫീസിലെ ലോക്കർ കുത്തിത്തുറന്നാണ് ലക്ഷക്കണക്കിന് രൂപ കവർന്നത്.

ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സജിൽ എസ് (30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ തെക്കതിൽ അനന്തുരവി (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞപ്പോഴേക്കും സംസ്ഥാനം വിട്ടിരുന്നു. തമിഴ്‌നാട്ടിൽ എത്തിയതായി മനസ്സിലാക്കിയതിനെ തുടർന്ന് നാല് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഉള്ളതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം കൂടംകുളത്ത് എത്തി.

20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ഉൾപ്പടെ 23 ലക്ഷം രൂപയാണ് കവർന്നത്. ഷട്ടറും ബില്ലിംഗ് ട്രേയും സി.സി ടി വി യും നശിപിക്കുകയും ചെയ്തു. 25000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രതികളെ പിടികൂടാൻ ആയി പ്രത്യേക അന്വേഷണസംഘത്തെയാണ്നി നിയോ​ഗിച്ചിരുന്നത്.

സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത് . പ്രതികളെ കൊല്ലം ഈസ്റ്റ് എസ്ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366179/accused-arrested-in-wholesale-shop-burglary-case)