---
title: "ദില്ലിയിൽ റെഡ് അലർട്ട്; മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കും"
english_title: "Red alert in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366178/red-alert-in-delhi"
published_at: "2026-06-15T17:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fea20d5c29_tru.jpg"
keywords: ["Latest News", "New Delhi", "Red Alert"]
---

# ദില്ലിയിൽ റെഡ് അലർട്ട്; മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കും

> **Lead Summary:** **ദില്ലി: [ **അതിശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് വീശിയടിച്ചത്.

## Article Content

**ദില്ലി: [ **അതിശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് വീശിയടിച്ചത്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷം പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം നഗരത്തെ ഒന്നാകെ പിടിച്ചുകുലുക്കി. 2:30ഓടെ പാലം കാലാവസ്ഥാ സ്റ്റേഷനിലാണ് 92 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് രേഖപ്പെടുത്തിയത്.

പൊടിക്കാറ്റ് കാരണം ദൃശ്യപരത വൻതോതിൽ കുറഞ്ഞത് ഗതാഗതത്തെയും ബാധിച്ചു. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

മരങ്ങൾക്കും വൈദ്യുത തൂണുകൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് ഷെഡ്യൂൾ പരിശോധിക്കണമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366178/red-alert-in-delhi)