---
title: "കടുത്ത നടപടിയില്ല...! ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐഎം"
english_title: "CPM suspends A Padmakumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366175/cpm-suspends-a-padmakumar"
published_at: "2026-06-15T17:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997fdf8569a1_pathmakumar.jpg"
keywords: ["Former Travancore Devaswom Board Chairman", "A Padmakumar", "CPM", "Pathanamthitta District Committee", "Sabarimala gold robbery"]
---

# കടുത്ത നടപടിയില്ല...! ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐഎം

> **Lead Summary:** **പത്തനംതിട്ട: **തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐഎം. ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് പത്മകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

## Article Content

**പത്തനംതിട്ട: **തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐഎം. ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് പത്മകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കൈകൊണ്ടത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ കടുത്ത നടപടിയിലേക്ക് പോയില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366175/cpm-suspends-a-padmakumar)