---
title: "പഴുത്ത മാങ്ങയുണ്ടോ? വെറും നാല്  ചേരുവകളിൽ ദാ ഒരു കിടുക്കൻ മാമ്പഴ ഇലയട!"
english_title: "A delicious ripe mango Ela Ada recipe with just four ingredients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366169/a-delicious-ripe-mango-ela-ada-recipe-with-just-four-ingredients"
published_at: "2026-06-15T16:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fe23e9732a_mango_Ela_Ada.jpg"
keywords: ["Cookery", "Mango Ela Ada", "Kerala Snacks", "Mango Recipes"]
---

# പഴുത്ത മാങ്ങയുണ്ടോ? വെറും നാല്  ചേരുവകളിൽ ദാ ഒരു കിടുക്കൻ മാമ്പഴ ഇലയട!

> **Lead Summary:** പഴുത്ത മാങ്ങയുടെ മധുരവും ഇലയടയുടെ നാടൻ രുചിയും ഒത്തുചേരുന്ന ഒരു അടിപൊളി പലഹാരം! വെറും നാല് ചേരുവകൾ മാത്രം ഉപയോഗിച്ച്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് തയ്യാറാക്കാം. സാധാരണ ഇലയട ഉണ്ടാക്കുന്നതിനേക്കാൾ വളരെ എളുപ്പമുള്ള ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായിരിക്കും.

## Article Content

പഴുത്ത മാങ്ങയുടെ മധുരവും ഇലയടയുടെ നാടൻ രുചിയും ഒത്തുചേരുന്ന ഒരു അടിപൊളി പലഹാരം! വെറും നാല് ചേരുവകൾ മാത്രം ഉപയോഗിച്ച്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് തയ്യാറാക്കാം. സാധാരണ ഇലയട ഉണ്ടാക്കുന്നതിനേക്കാൾ വളരെ എളുപ്പമുള്ള ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായിരിക്കും.

ചേരുവകൾ;

മാങ്ങ പൾപ്പ്; ഒരു കപ്പ്

തേങ്ങ: ഒരു കപ്പ്

അരിപ്പൊടി: രണ്ട് സ്പൂൺ

പഞ്ചസാര: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

തയാറാക്കുന്ന വിധം;

പഴുത്ത മാങ്ങ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം നന്നായി മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കാം. ഇതിലേക്ക് രണ്ട് സ്പൂൺ അരിപ്പൊടി ഇട്ട് വീണ്ടും അടിച്ചെടുക്കാം. ദോശമാവിന്‍റെ പരിവത്തിലാണ് മാവ് വേണ്ടത്. മാങ്ങ അടിച്ചെടുക്കുമ്പോൾ തന്നെ ദോശമാവ് പരിവത്തിലാകും. അതുകൊണ്ട് അരിപ്പൊടി ഇടുമ്പോൾ വേണമെങ്കിൽ മാത്രം വെള്ളം ചേർത്താൽ മതി. ശേഷം തേങ്ങയും പഞ്ചസാരയും ചേർത്ത ഫില്ലിങ്ങ് തയ്യാറാക്കാം. ഇതിലേക്ക് വേണമെങ്കിൽ ഏലക്ക പൊടിച്ചതും ചേർക്കാം. നന്നായി വൃത്തിയാക്കിയ വാഴയിലയിൽ തയ്യാറാക്കിയ മാവ് സ്പൂൺ ഉപയോഗിച്ച് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം. ഇലയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്പൂൺ ഉപയോഗിച്ച് പരത്തിക്കൊടുക്കാം. ഇതിലേക്ക് തേങ്ങയുടെ ഫില്ലിങ്ങ് ചേർത്ത് ഇല മടക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366169/a-delicious-ripe-mango-ela-ada-recipe-with-just-four-ingredients)