---
title: "മക്കളുടെ ഒളിച്ചോട്ടം മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുന്നു; ലിവിങ് ടുഗെദർ ദമ്പതിമാർക്ക് സംരക്ഷണം നിഷേധിച്ച് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി"
english_title: "Haryana court denies protection to living together couples"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366168/haryana-court-denies-protection-to-living-together-couples"
published_at: "2026-06-15T16:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fe191af869_HIGHCOURT.jpg"
keywords: ["Latest News", "Chandigarh", "Living Together", "Denied Protection", "Punjab and Haryana High Court"]
---

# മക്കളുടെ ഒളിച്ചോട്ടം മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുന്നു; ലിവിങ് ടുഗെദർ ദമ്പതിമാർക്ക് സംരക്ഷണം നിഷേധിച്ച് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി

> **Lead Summary:** **ചണ്ഡീഗഢ്:[ **ഒളിച്ചോടി ലിവിങ് ടുഗെദർ രീതിയിൽ താമസിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. ഹർജിക്കാർ ഒളിച്ചോടിയത് കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടിക്കുന്ന നടപടിയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.

## Article Content

**ചണ്ഡീഗഢ്:[ **ഒളിച്ചോടി ലിവിങ് ടുഗെദർ രീതിയിൽ താമസിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. ഹർജിക്കാർ ഒളിച്ചോടിയത് കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടിക്കുന്ന നടപടിയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.

പ്രായപൂർത്തിയായവരും അവിവാഹിതരുമാണെന്നും പരസ്പര പ്രണയത്തിലാണെന്നും ഭാവിയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എന്നാൽ, കുറച്ചുനാൾ മാത്രം ഒന്നിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദർ ബന്ധമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ വ്യക്തമാക്കി. ഇത്തരത്തിൽ സംരക്ഷണം നൽകുന്നത് അവിഹിത ബന്ധങ്ങൾക്ക് പരോക്ഷമായ അംഗീകാരം നൽകുന്നതിന് തുല്യമാകുമെന്ന് കോടതി വിലയിരുത്തി.

ഒളിച്ചോട്ടം വഴി മാതാപിതാക്കൾക്ക് സമൂഹത്തിന് മുന്നിൽ അപകീർത്തി ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കൂടിയാണ് ഇത്തരം നടപടികൾ ലംഘിക്കുന്നതെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങൾ നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്ക് മറയാക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366168/haryana-court-denies-protection-to-living-together-couples)