---
title: "ഇനി ആ ഭാഗം ചിന്തിക്കുകയേ വേണ്ട .... 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ"
english_title: "Social media ban, children's social media use, Britain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366157/social-media-ban-childrens-social-media-use-britain"
published_at: "2026-06-15T16:23:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd9f52595f_cinldren.jpg"
keywords: ["Social media ban", "Britain", "Socialmediause", "children"]
---

# ഇനി ആ ഭാഗം ചിന്തിക്കുകയേ വേണ്ട .... 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ

> **Lead Summary:** **ന്യൂഡല്‍ഹി: **16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ. കുട്ടികളെ സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'ഓസ്ട്രേലിയ-പ്ലസ്' എന്ന പുതിയ നിയമമാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നത്.

## Article Content

**ന്യൂഡല്‍ഹി: **16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ. കുട്ടികളെ സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'ഓസ്ട്രേലിയ-പ്ലസ്' എന്ന പുതിയ നിയമമാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കുന്നത്.

ഓസ്ട്രിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് ശേഷം ഈ നടപടി സ്വീകരിക്കുന്ന നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. മൂന്ന് മാസത്തോളം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ സുപ്രധാന തീരുമാനമെടുത്തത്.

ലോകത്തില്‍ ആദ്യമായി സോഷ്യമീഡിയ മുഴുവനായി ബാന്‍ ചെയ്ത രാജ്യമാണ് ഓസ്‌ട്രേലിയ. 2025 ഡിസംബറോടെയായിരുന്നു ഈ തീരുമാനം. ടിക്ക് ടോക്ക്, സ്‌നാപ്പ് ചാറ്റ്, യൂട്യൂബ്, റെഡിറ്റ്, എക്‌സ്, ത്രെഡ്, ഇന്‍സ്റ്റ?ഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിച്ച്, കിക്ക് തുടങ്ങിയ ആപ്പുകള്‍ക്ക് ഓസ്‌ട്രേലിയ നിരോധനമേര്‍പ്പെടുത്തിയ പോലെ അതേ പ്രായക്കാര്‍ക്ക് തന്നെയാണ് നിലവില്‍ ബ്രിട്ടനും നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചറിയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍വേയില്‍ 116,000 മറുപടികളാണ് കിട്ടിയത്. ഇതില്‍ 90 ശതമാനം പേരും 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ബാന്‍ ചെയ്യണമെന്ന തീരുമാനത്തോട് യോജിക്കുന്നവരാണ്.

സോഷ്യല്‍ മീഡിയ ഗുണത്തേക്കാള്‍ ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് 83 ശതമാനത്തിലധികം മതാതാപിതാക്കളും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഇത്തരത്തില്‍ നിരോധനം കൊണ്ടുവരുന്നതിലൂടെ ഗുണത്തേക്കാള്‍ ദോഷം സൃഷ്ടിക്കുമെന്ന് ചില സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. നിരോധനങ്ങളില്‍ ലൈവ് സ്ട്രീമിങ് നിയന്ത്രണങ്ങള്‍, ഗെയിമിങ് ആപ്പുകളില്‍ അരിചിതരുമായി ആശയവിനിമയം നടത്തുക തുടങ്ങിയവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366157/social-media-ban-childrens-social-media-use-britain)