---
title: "അതിരറ്റ സ്നേഹം ഒടുവിൽ ദുരന്തമായി...; അക്വേറിയത്തിന്റെ ലൈറ്റ് ഓഫ് ആയി മത്സ്യങ്ങൾ ചത്തു; സങ്കടം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി"
english_title: "Deeply saddened by the death of his exotic aquarium fish, a youth dies by suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366156/deeply-saddened-by-the-death-of-his-exotic-aquarium-fish-a-youth-dies-by-suicide"
published_at: "2026-06-15T16:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd813a61dc_a_youth_dies_by_suicide.jpg"
keywords: ["Latest News", "Kanpur", "Aquarium Fish", "Death"]
---

# അതിരറ്റ സ്നേഹം ഒടുവിൽ ദുരന്തമായി...; അക്വേറിയത്തിന്റെ ലൈറ്റ് ഓഫ് ആയി മത്സ്യങ്ങൾ ചത്തു; സങ്കടം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി

> **Lead Summary:** കാൺപൂർ: വിദേശയിനം വളർത്തു മത്സ്യങ്ങൾ ചത്ത സങ്കടം താങ്ങാനാവാതെ യുവാവ് തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ കന്റോൺമെന്റ് പ്രദേശത്താണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. അക്വേറിയത്തിലെ തന്റെ പ്രിയപ്പെട്ട മത്സ്യങ്ങളിൽ ചിലത് ചത്തുപോയത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു എന്നാണ് വിവരം. മത്സ്യങ്ങൾ നഷ്ടപ്പെട്ടാലും പണം നൽകി വീണ്ടും വാങ്ങാമായിരുന്നു എന്നും, എന്നാൽ മകന്റെ വേർപാട് തങ്ങൾക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങൾ വേദനയോടെ പറയുന്നു.

## Article Content

കാൺപൂർ: വിദേശയിനം വളർത്തു മത്സ്യങ്ങൾ ചത്ത സങ്കടം താങ്ങാനാവാതെ യുവാവ് തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ കന്റോൺമെന്റ് പ്രദേശത്താണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്. അക്വേറിയത്തിലെ തന്റെ പ്രിയപ്പെട്ട മത്സ്യങ്ങളിൽ ചിലത് ചത്തുപോയത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു എന്നാണ് വിവരം. മത്സ്യങ്ങൾ നഷ്ടപ്പെട്ടാലും പണം നൽകി വീണ്ടും വാങ്ങാമായിരുന്നു എന്നും, എന്നാൽ മകന്റെ വേർപാട് തങ്ങൾക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങൾ വേദനയോടെ പറയുന്നു.

നാഥുലാലിന്റെ മകനായ കൃഷ്ണകാന്തിന് വീട്ടിൽ വളർത്തുന്ന വിദേശ മത്സ്യങ്ങളോട് അതിയായ ഇഷ്ടമായിരുന്നു. ഇതിനായി അദ്ദേഹം വീട്ടിൽ നാല് വലിയ അക്വേറിയങ്ങൾ ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിലകൂടിയ മത്സ്യങ്ങളെയാണ് അദ്ദേഹം വലിയ ശ്രദ്ധയോടെയും പരിചരണത്തോടെയും വളർത്തിയിരുന്നത്. കൃഷ്ണകാന്തിന്റെ ഈ ഹോബിക്ക് കുടുംബാംഗങ്ങളും പൂർണ പിന്തുണ നൽകിയിരുന്നു.

സംഭവദിവസം കൃഷ്ണകാന്ത് മുകളിലെ മുറിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം താഴെയെത്തിയപ്പോൾ അക്വേറിയത്തിലെ ലൈറ്റുകൾ ഓഫ് ആയിരിക്കുന്നതും ചില മത്സ്യങ്ങൾ ചത്തുകിടക്കുന്നതും അദ്ദേഹം കണ്ടു. ഇതോടെ വിഷമത്തിലായ അദ്ദേഹം ചത്ത മത്സ്യങ്ങളെ നീക്കം ചെയ്ത ശേഷം, അക്വേറിയത്തിന്റെ ലൈറ്റ് ആരാണ് ഓഫ് ചെയ്തതെന്ന് അമ്മയോട് ചോദിച്ചു. അബദ്ധത്തിൽ ആരെങ്കിലും ലൈറ്റ് ഓഫ് ചെയ്തതാകാമെന്ന് അമ്മ മറുപടി നൽകിയതായി കുടുംബം പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366156/deeply-saddened-by-the-death-of-his-exotic-aquarium-fish-a-youth-dies-by-suicide)