---
title: " ഒന്നും തോന്നല്ലേ ....; ജൂൺ 19 വരെ മുഖ്യമന്ത്രിയെ കാണാൻ സന്ദർശകർക്ക് അനുമതിയില്ല; ബജറ്റ് തിരക്കിലെന്ന് ഓഫീസ് അറിയിപ്പ്"
english_title: "Chief Minister, VD Satheesan, budget constraints, restrictions on visitors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366154/chief-minister-vd-satheesan-budget-constraints-restrictions-on-visitors-"
published_at: "2026-06-15T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15a1b9433d7_VD_Satheesan.jpg"
keywords: ["Chief Minister", "VD Satheesan", "Budget constraints", "Restrictions on visitors"]
---

#  ഒന്നും തോന്നല്ലേ ....; ജൂൺ 19 വരെ മുഖ്യമന്ത്രിയെ കാണാൻ സന്ദർശകർക്ക് അനുമതിയില്ല; ബജറ്റ് തിരക്കിലെന്ന് ഓഫീസ് അറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **ഈ മാസം 19-ാം തീയതി വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സന്ദർശകർക്ക് അനുമതിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകൾ മൂലമാണ് ഈ നടപടിയെന്ന് ഓഫീസ് വ്യക്തമാക്കി. മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് എല്ലാവരുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്നും ഓഫീസ് കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **ഈ മാസം 19-ാം തീയതി വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സന്ദർശകർക്ക് അനുമതിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകൾ മൂലമാണ് ഈ നടപടിയെന്ന് ഓഫീസ് വ്യക്തമാക്കി. മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് എല്ലാവരുടെയും സഹകരണവും പിന്തുണയും ആവശ്യമാണെന്നും ഓഫീസ് കൂട്ടിച്ചേർത്തു.

**അറിയിപ്പിന്‍റെ പൂർണരൂപം**

> "നമ്മുടെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.

> ഈ താല്ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു"

വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്‍റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും എന്നാണ് അറിയാനുള്ളത്. ഇന്ന് ആരംഭിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366154/chief-minister-vd-satheesan-budget-constraints-restrictions-on-visitors-)