---
title: "അവഹേളനം സഹിക്കില്ല...: മുഖ്യമന്ത്രിയുടെ ചിത്രം ഫ്ലക്സിലില്ല; കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്"
english_title: "KSRTC free travel, flag off, Youth Congress, Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366151/ksrtc-free-travel-flag-off-youth-congress-chief-minister"
published_at: "2026-06-15T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd2cb63e82_UDF.jpg"
keywords: ["KSRTC free travel", "flag off", "Youth Congress", "Chief Minister"]
---

# അവഹേളനം സഹിക്കില്ല...: മുഖ്യമന്ത്രിയുടെ ചിത്രം ഫ്ലക്സിലില്ല; കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്

> **Lead Summary:** **മലപ്പുറം: **മലപ്പുറം** **തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഫ്‌ളാഗ്ഓഫ് നടത്തിയതില്‍ പോരായ്മയെന്ന് യൂത്ത് കോണ്‍ഗ്രസ്.

## Article Content

**മലപ്പുറം: **മലപ്പുറം** **തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഫ്‌ളാഗ്ഓഫ് നടത്തിയതില്‍ പോരായ്മയെന്ന് യൂത്ത് കോണ്‍ഗ്രസ്.

സമാന്തര ഫ്ലാഗ് ഓഫ് ഒരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യുഡിഎഫിന്റെയും കെഎസ്ആര്‍ടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയില്‍ പറഞ്ഞു.

ലീഗ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് പോലും വയ്ക്കാതെ അവഹേളിക്കുന്ന രീതിയാണുണ്ടായത്. അവഹേളനങ്ങള്‍ ഉണ്ടായാല്‍ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലാണ് ഈ പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മന്ത്രിമാരും സംഘവും തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ സഞ്ചരിച്ചു.

കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366151/ksrtc-free-travel-flag-off-youth-congress-chief-minister)