---
title: "മഴക്കാലത്ത് ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കണം; ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷനേടാം,  ഒഴിവാക്കേണ്ട ഭക്ഷണശീലങ്ങൾ ഇവയാണ്"
english_title: "Foods to avoid during monsoon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366149/foods-to-avoid-during-monsoon"
published_at: "2026-06-15T15:45:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd14a43fcb_food.jpg"
keywords: ["Latest News", "Food", "Habits", "Monsoon"]
---

# മഴക്കാലത്ത് ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കണം; ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷനേടാം,  ഒഴിവാക്കേണ്ട ഭക്ഷണശീലങ്ങൾ ഇവയാണ്

> **Lead Summary:** **[**മഴക്കാലത്ത് പകർച്ചവ്യാധികളുടെയും ഭക്ഷ്യവിഷബാധയുടെയും സാധ്യത വളരെ കൂടുതലാണ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ബാക്ടീരിയകളും വൈറസുകളും ഫംഗസും ശരീരത്തിൽ പ്രവേശിക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു.

## Article Content

**[**മഴക്കാലത്ത് പകർച്ചവ്യാധികളുടെയും ഭക്ഷ്യവിഷബാധയുടെയും സാധ്യത വളരെ കൂടുതലാണ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ബാക്ടീരിയകളും വൈറസുകളും ഫംഗസും ശരീരത്തിൽ പ്രവേശിക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു.

മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണ കാര്യത്തിൽ ഈ മുൻകരുതലുകൾ സ്വീകരിക്കുക:

**കുടിവെള്ളം: **കിണറുകളിലെ വെള്ളത്തിൽ പോലും മാലിന്യം കലരാൻ സാധ്യതയുള്ളതിനാൽ, വെള്ളം നന്നായി തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക. പുറത്തുപോകുമ്പോൾ ശുദ്ധമായ കുടിവെള്ളം കരുതാൻ മറക്കരുത്. ശീതളപാനീയങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. അനിവാര്യമാണെങ്കിൽ മാത്രം വിശ്വാസയോഗ്യമായ ഇടങ്ങളിൽ നിന്ന് കഴിക്കുക.

**സാലഡുകളും പച്ചക്കറികളും:** പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. പുറത്തുനിന്നുള്ള സാലഡുകൾ കഴിക്കുന്നത് ഒഴിവാക്കുക. രോഗാണുക്കളെ നശിപ്പിക്കാൻ പച്ചക്കറികൾ വേവിച്ചു കഴിക്കുന്നതാണ് മഴക്കാലത്ത് കൂടുതൽ സുരക്ഷിതം.

**പഴകിയ ഭക്ഷണം: **ഭക്ഷണം എപ്പോഴും പാകം ചെയ്ത ഉടൻ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം കഴിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത ഭക്ഷണം വീണ്ടും ഫ്രിഡ്ജിൽ വെക്കുന്ന ശീലം ഒഴിവാക്കുക. ബാക്കിവരുന്ന ഭക്ഷണം കൃത്യമായി അടച്ചുസൂക്ഷിക്കാനും ശ്രദ്ധിക്കണം.

**തൈരും മോരും:** തൈര്, മോര്, ചട്ണി എന്നിവ ദിവസങ്ങളോളം വെച്ച് ഉപയോഗിക്കരുത്. അമിതമായി പുളിച്ചവ ഒഴിവാക്കുക, കാരണം ഇവയിൽ ബാക്ടീരിയകളുടെ സാന്നിധ്യം കൂടും, ഇത് ദഹനപ്രശ്നങ്ങൾക്ക് വഴിവെക്കും.

**ഇലക്കറികൾ: **ചീര, കാബേജ് തുടങ്ങിയ ഇലക്കറികളിൽ ഈർപ്പവും അഴുക്കും പ്രാണികളും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ നന്നായി കഴുകിയ ശേഷം തിളപ്പിച്ച് മാത്രം പാചകം ചെയ്യുക.

**മുറിച്ചുവെച്ച പഴങ്ങൾ :** പുറത്തുനിന്ന് മുറിച്ചുവെച്ച പഴങ്ങൾ വാങ്ങിക്കഴിക്കരുത്. അവയിൽ ഈച്ചകളും ബാക്ടീരിയകളും വന്നിരിക്കാൻ സാധ്യതയുണ്ട്. പഴങ്ങൾ വാങ്ങി നന്നായി കഴുകിയ ശേഷം വീട്ടിൽ വെച്ച് മാത്രം മുറിച്ചു കഴിക്കുക.

**മാംസാഹാരം: **ശീതീകരിച്ച മാംസം (Frozen Meat) ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. മാംസം റഫ്രിജറേറ്ററിൽ വെച്ച് മാത്രം ഡീഫ്രോസ്റ്റ് ചെയ്യുക. പുറത്തുവെച്ചോ ചൂടുവെള്ളത്തിലോ ഡീഫ്രോസ്റ്റ് ചെയ്യരുത്. ഒരിക്കൽ പുറത്തെടുത്ത മാംസം വീണ്ടും ഫ്രീസ് ചെയ്യുന്നത് ഒഴിവാക്കി ഉടൻ പാകം ചെയ്ത് ഉപയോഗിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366149/foods-to-avoid-during-monsoon)