---
title: "എന്തൊരു ക്രൂരത ...: കൈയ്യിൽ നീരുകളും പാടുകളും, കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായി പരാതി"
english_title: "Sreekarunya Mission, violence against children, CWC investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366148/sreekarunya-mission-violence-against-children-cwc-investigation"
published_at: "2026-06-15T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd0b80f0a9_compliant.jpg"
keywords: ["Sreekarunya Mission", "violence against children", "CWC investigation", "Violence"]
---

# എന്തൊരു ക്രൂരത ...: കൈയ്യിൽ നീരുകളും പാടുകളും, കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: ** കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായി പരാതി . തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെയാണ് പരാതി.

## Article Content

**തിരുവനന്തപുരം: ** കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായി പരാതി . തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെയാണ് പരാതി.

കുട്ടിയുടെ കൈയ്യിൽ നീരുകളും പാടുകളും. കുട്ടി ജന്മനാ ബദിരയും മൂകയുമാണ്. ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു.

കുട്ടിക്ക് എകദേശം 13 വയസ് മാത്രമാണ് പ്രായം ഉള്ളത്. എന്നാൽ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് പൂവർ ഹോം അധികൃതർ പറയുന്നു. കുട്ടി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വിഷയത്തിൽ സി.ഡബ്ല്യു.സി ചെയർമാൻ റിപ്പോർട്ട്‌ തേടി. ഇത് സി.ഡബ്ല്യു.സി അംഗീകൃത സ്ഥാപനമാണ്. കുട്ടിയെ ട്രെയിനിൽ ലഭിച്ചത് ലഭിച്ചത് നാലു മാസങ്ങൾക്കു മുൻപായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366148/sreekarunya-mission-violence-against-children-cwc-investigation)