---
title: "ബാറിലെ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; കോഴിക്കോട് പന്തീരാങ്കാവില്‍ യുവാവിന് കുത്തേറ്റ സംഭവം, പ്രതിക്കായി തിരച്ചിൽ ഊർജിതം "
english_title: "Attack in Panthirankavu, Kozhikode, youth stabbed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366135/attack-in-panthirankavu-kozhikode-youth-stabbed"
published_at: "2026-06-15T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["Attack", "Panthirankav", "Kozhikode", "Stabbed"]
---

# ബാറിലെ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; കോഴിക്കോട് പന്തീരാങ്കാവില്‍ യുവാവിന് കുത്തേറ്റ സംഭവം, പ്രതിക്കായി തിരച്ചിൽ ഊർജിതം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് പന്തീരാങ്കാവില്‍ ബാറിലെ കത്തിക്കുത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. പന്തീരാങ്കാവ് സ്വദേശി ആദര്‍ശിനാണ് പരിക്കേറ്റത് .

## Article Content

**കോഴിക്കോട്: **കോഴിക്കോട് പന്തീരാങ്കാവില്‍ ബാറിലെ കത്തിക്കുത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. പന്തീരാങ്കാവ് സ്വദേശി ആദര്‍ശിനാണ് പരിക്കേറ്റത് .

മദ്യപിക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ ബാറിലെ ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തര്‍ക്കം മുറുകിയതോടെ ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയായിരുന്നു.

ആദര്‍ശിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366135/attack-in-panthirankavu-kozhikode-youth-stabbed)