---
title: "എന്തിന് കുരുന്നിനോട് ഈ ക്രൂരത! തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ബിഹാർ സ്വദേശി പിടിയിൽ"
english_title: "Three-year-old girl raped and murdered in Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366133/three-year-old-girl-raped-and-murdered-in-tamil-nadu"
published_at: "2026-06-15T14:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fc3d57cfc3_RAPE.jpg"
keywords: ["Latest News", "Chennai", "Three-Year-Old Girl Raped", "Bihar Native Arrested"]
---

# എന്തിന് കുരുന്നിനോട് ഈ ക്രൂരത! തമിഴ്നാട്ടിൽ മൂന്നുവയസ്സുകാരി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ബിഹാർ സ്വദേശി പിടിയിൽ

> **Lead Summary:** **ചെന്നൈ: [ **തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.

## Article Content

**ചെന്നൈ: [ **തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.

ബിഹാർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയായ കുട്ടിയുടെ കുടുംബവും പ്രതിയും ഇതേ പ്രദേശത്ത് താമസിക്കുന്നവരാണ്. കഴിഞ്ഞദിവസം വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ ബിസ്കറ്റ് നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതി ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അവിടെവെച്ച് ക്രൂരമായ പീഡനത്തിനിരയാക്കി. പിന്നീട് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയരുകയാണ്. അക്രമത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നുണ്ടെങ്കിലും, പ്രതി ഒരാൾ മാത്രമാണെന്ന് പോലീസ് അറിയിച്ചു.

തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെ രൂക്ഷമായ രാഷ്ട്രീയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സമീപകാലത്തായി നടക്കുന്ന അതിക്രമങ്ങളിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകർക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366133/three-year-old-girl-raped-and-murdered-in-tamil-nadu)