---
title: "നീറ്റ് ചോദ്യപേപ്പർ ചോർച്ച മൂന്ന് പ്രധാന പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് അനുമതി"
english_title: "CBI granted permission to question three main accused in NEET question paper leak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366126/cbi-granted-permission-to-question-three-main-accused-in-neet-question-paper-leak"
published_at: "2026-06-15T14:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1017a0e6685_18.jpg"
keywords: ["LATEST NEWS", "NEET question paper leak", "NEET", "CBI"]
---

# നീറ്റ് ചോദ്യപേപ്പർ ചോർച്ച മൂന്ന് പ്രധാന പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് അനുമതി

> **Lead Summary:** ന്യൂഡൽഹി: **[**നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രധാന പ്രതികളെ ചോദ്യം ചെയ്യാൻ ഡൽഹിയിലെ പ്രത്യേക കോടതി സിബിഐയ്ക്ക് അനുമതി നൽകി. മനീഷ സഞ്ജയ് വാഗ്മാരെ, ധനജ്ഞയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.

## Article Content

ന്യൂഡൽഹി: **[**നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രധാന പ്രതികളെ ചോദ്യം ചെയ്യാൻ ഡൽഹിയിലെ പ്രത്യേക കോടതി സിബിഐയ്ക്ക് അനുമതി നൽകി. മനീഷ സഞ്ജയ് വാഗ്മാരെ, ധനജ്ഞയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ വലിയ ഗൂഢാലോചനയും ഇതിൽ പങ്കാളികളായ മറ്റ് വ്യക്തികളെയും കണ്ടെത്താനാണ് കസ്റ്റഡി ചോദ്യം ചെയ്യലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

 പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് ചോർത്തി നൽകിയ വലിയൊരു സംഘടിത ശൃംഖല (നെറ്റ്‌വർക്ക്) പ്രവർത്തിച്ചിരുന്നതായി സിബിഐ കണ്ടെത്തി. രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

ഈ നെറ്റ്‌വർക്ക് വഴി ചോദ്യപേപ്പറുകൾ പ്രമുഖ കോച്ചിങ് സെന്ററുകൾ, വൻകിട ഇടനിലക്കാർ, വിദ്യാർത്ഥികൾ എന്നിവരിലേക്ക് എത്തിച്ചു. കേട്ടുകേൾവിയില്ലാത്ത തുകയ്ക്കാണ് ചോദ്യപേപ്പർ വിറ്റത്.

അറസ്റ്റിലായ ശുഭം ഖൈർനാർ ആണ് പരീക്ഷാ ചോദ്യപേപ്പർ നേരിട്ട് ചോർത്തുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത കേസിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണി.

മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറുകൾ പരീക്ഷയ്ക്ക് മുൻപ് തന്നെ ചോർത്തി ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിദ്യാർത്ഥികൾക്കും കോച്ചിങ് സെന്ററുകൾക്കും വിറ്റത്. സോഷ്യൽ മീഡിയ വഴിയും ടെലഗ്രാം ചാനലുകൾ വഴിയുമായിരുന്നു ഈ വിൽപ്പന.

ചോർച്ച പുറത്തായതിനെ തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് യുജി പരീക്ഷ പൂർണ്ണമായി റദ്ദാക്കിയിരുന്നു. വരും ദിവസങ്ങളിൽ, അതായത് ജൂൺ 21-ന് പുനപ്പരീക്ഷ നടത്താനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തീരുമാനിച്ചിരിക്കുന്നത്.

ഇനി ഒരു ചോർച്ച ഉണ്ടാകാതിരിക്കാൻ ഇത്തവണ വ്യാപക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ അവസാനിക്കുന്നത് വരെ കടുത്ത നിരീക്ഷണത്തിൽ പ്രത്യേക കേന്ദ്രത്തിൽ പാർപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഇത്തവണ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366126/cbi-granted-permission-to-question-three-main-accused-in-neet-question-paper-leak)